Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:11 AM GMT Updated On
date_range 2018-04-02T10:41:56+05:30വള്ളിക്കുന്നിൽ വിവിധ റോഡുകളുടെ നവീകരണത്തിന് 7.5 കോടി
text_fieldsവള്ളിക്കുന്ന്: മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് 7.5 കോടി അനുവദിച്ചതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. കോഹിനൂർ-ദേവതിയാൽ-നീരോൽപാലം-പറമ്പിൽ പീടിക റോഡ് നവീകരണത്തിന് 4 കോടി 88 ലക്ഷം, കൊടക്കാട്-റെയിൽവേ സ്റ്റേഷൻ-അരിയല്ലൂർ ജങ്ഷൻ റോഡ് നവീകരണത്തിന് 1 കോടി 67 ലക്ഷം, കോട്ടക്കടൽ പാലം അപ്രോച്ച് റോഡ് അരികുകെട്ടി വീതി കൂട്ടാൻ 75 ലക്ഷം, പുകയൂർ-കൂമണ്ണ റോഡ് നവീകരണത്തിന് 25 ലക്ഷം അനുവദിച്ചതായും സാങ്കേതികാനുമതിയും ടെണ്ടർ നടപടിയും ഉടൻ പൂർത്തീകരിക്കാൻ നിർദേശം നൽകിയതായും എം.എൽ.എ അറിയിച്ചു. ഇതിനു പുറമെ ചെട്ട്യർമാട്-അത്താണിക്കൽ റോഡിൽ വെള്ളേപാടം ഓവുപാലത്തിെൻറ അപ്രോച്ച് റോഡ് വീതി കൂട്ടി സൈഡ് കെട്ടി സംരക്ഷണത്തിന് 22 ലക്ഷം രൂപയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചു വരുന്നതായും എം.എൽ.എ അറിയിച്ചു.
Next Story