Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:11 AM GMT Updated On
date_range 2018-04-02T10:41:56+05:30സ്കൂൾ മുറ്റത്തെ നെല്ലിമര ചുവട്ടിൽ വർഷങ്ങൾക്കുശേഷം അവർ വീണ്ടും ഒത്തുചേർന്നു
text_fieldsവള്ളിക്കുന്ന്: ബാല്യകാലത്തെ കുസൃതിയും കളിച്ചിരിയും നിറഞ്ഞ ഓർമകൾക്ക് പുതുജീവൻ നൽകി സ്കൂൾ മുറ്റത്തെ നെല്ലിമര ചുവട്ടിൽ അവർ വീണ്ടും ഒത്തുചേർന്നു. വള്ളിക്കുന്ന് മുണ്ടിയൻകാവ് പറമ്പ് ഗവ. എൽ.പി സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയ ഒരുകൂട്ടം നാട്ടുകാരാണ് പ്രായഭേദമില്ലാതെ സ്കൂളിലെത്തിയത്. ജോലി ആവശ്യാർഥം ദൂര ദിക്കുകളിൽ സ്ഥിര താമസമാക്കിയവർ പോലും പഴയ കളികൂട്ടുകാരെയും ഗുരുനാഥന്മാരെയും കാണാൻ എത്തിയിരുന്നു. അതിരാവിലെ മുതൽ നിരവധി പേർ എത്തിയിരുന്നു. മുഴുവൻ ആളുകളും അണിനിരന്നുള്ള അസംബ്ലിയും വേറിട്ടതായി. മുൻ പ്രധാനാധ്യാപൻ സി.എം. കരുണാകരൻ, പ്രധാനാധ്യാപിക കൃഷ്ണകുമാരി എന്നിവർ നേതൃത്വം നൽകി. പ്രശസ്ത കോമഡി കലാകാരൻ ചെമ്പൻ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂളിലെ മുതിർന്ന പൂർവ വിദ്യാർഥികളെ പൊന്നാടയണിയിച്ച് ആദരിച്ചു. പി.വി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. കൃഷ്ണൻ കരങ്ങാട്ട്, പി.പി. ബാവ, മേച്ചേരി വാസു, സി.എം. കരുണാകരൻ, കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി.
Next Story