Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാർഥികളുടെ...

വിദ്യാർഥികളുടെ സ്നേഹസ്പർശം: രജത ജൂബിലി ഭവൻ കൈമാറി

text_fields
bookmark_border
ചേറൂർ: പി.പി.ടി.എം യതീംഖാന ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റി‍​െൻറ നേതൃത്വത്തിൽ കണ്ണമംഗലം എട്ടാം വാർഡ് ചേറൂരിൽ നിർമിച്ച രജത ജൂബിലി ഭവനത്തി‍​െൻറ താക്കോൽദാനം അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എ നിർവഹിച്ചു. സ്‌കൂളിലെ പ്ലസ്‌ വൺ വിദ്യാർഥിക്കാണ് അധ്യാപകരുടെയും നാട്ടുകാരുടെയും വിദ്യാർഥികളുടെയും സഹകരണത്തോടെ വീട് നിർമിച്ചത്. വിദ്യാർഥികളായ കെ. ശരത്, വിഷ്ണുപ്രിയ, ജാനിഷ ബാബു, സന എന്നിവരുടെ നേതൃത്വത്തിലാണ് അച്ചനമ്പലം ചേറൂർ തോടിന് സമീപം വീട് നിർമിച്ചത്. ചടങ്ങിൽ ബ്ലോക്ക്‌ പ്രസിഡൻറ് ചക്കീരി അബ്ദുൽ ഹഖ്, വാർഡ് മെംബർ യു. സക്കീന, എൻ.എസ്.എസ് ജില്ല കോഒാഡിനേറ്റർ മുഹമ്മദ് അഷ്‌റഫ്‌, പ്രിൻസിപ്പൽ കാപ്പൻ അബ്ദുൽ ഗഫൂർ, പി.ഇ. കമറുദ്ദീൻ, കെ.ടി. അബൂബക്കർ, മാനേജർ കെ. ബീരാൻകുട്ടി, സെക്രട്ടറി ആവയിൽ സുലൈമാൻ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story