Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:09 AM GMT Updated On
date_range 2018-04-02T10:39:00+05:30നറുകര വില്ലേജിൽ ഒറ്റവർഷംകൊണ്ട് കണ്ടെത്തിയത് 31.9 ഏക്കർ മിച്ചഭൂമി ഭൂരഹിതർക്കായി ആറേക്കർ കണ്ടെത്തി
text_fieldsമഞ്ചേരി: ഭൂവുടമകളുമായും റീസർവേ നടപടികളുമായും ബന്ധപ്പെട്ട ഒട്ടേറെ അപാകതകൾ നിലനിന്ന മഞ്ചേരി നറുകര വില്ലേജിൽ ഒട്ടുമിക്ക പരാതികളും തീർപ്പാക്കി. മിച്ചഭൂമിയായി കിടന്ന 31.9 ഏക്കർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു. ഇതിൽ 1960ന് മുമ്പ് വീടുവെച്ച് താമസിക്കുന്ന 140 പേർക്ക് അവർ കൈവശം വെച്ച ഭൂമി വിട്ടുനൽകി. ഇതിൽ ഉൾപ്പെട്ട ആറേക്കർ ഭൂമി ഭൂരഹിതർക്ക് വീടുവെക്കാൻ വേണ്ടി ലൈഫ് സുരക്ഷ പദ്ധതിക്കായി സർക്കാറിലേക്ക് നിർദേശിച്ചു. നറുകര വില്ലേജിൽ നേരത്തെയുണ്ടായിരുന്ന പ്രശ്നം റീസർവേ അപാകതകളും അവ പരിഹരിച്ചു കിട്ടാത്തതുമായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തോളം ഈ പ്രശ്നം നിലനിന്നിരുന്നു. 7200ഒാളം സർവേ അപാകതകളാണ് ഉണ്ടായിരുന്നത്. 6600 അപാകതകളും ഇതിനകം പരിഹരിച്ചതായി വില്ലേജ് ഒാഫിസർ എച്ച്. വിൻസെൻറ് അറിയിച്ചു. ആഡംബര നികുതി ഇനത്തിൽ വില്ലേജ് ആരംഭിച്ച കാലം മുതൽ വില്ലേജിലെ കണക്കിൽ 86 കെട്ടിടങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഇത് 141 എണ്ണമായി. 124 കെട്ടിടങ്ങളുടെ അസസ്മെൻറാണ് പൂർത്തിയാക്കിയത്. കെട്ടിടനികുതി പൊതുവിഭാഗത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന ലക്ഷ്യം പൂർത്തിയാക്കി. ആകെ ബുക്ക് ചെയ്ത 302 കെട്ടിടങ്ങൾക്ക് 2.86 കോടി രൂപ ഡിമാൻറിലും അതിെൻറ അസസ്മെൻറ് പൂർത്തിയായ വകയിൽ 1.36 കോടി രൂപ പിരിച്ചെടുത്തതിലൂടെ ലക്ഷ്യപ്രാപ്തിയിലെത്തുകയും ചെയ്തു. സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ നറുകരയിൽ അനധികൃത പാറഖനനം നെൽവയൽ, തണ്ണീർതടങ്ങൾ നീക്കൽ എന്നിവ സംബന്ധിച്ച് 63 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. വില്ലേജ് ഒാഫിസിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു. വില്ലേജിൽ നിന്നുള്ള സേവനങ്ങൾ കാലതാമസമില്ലാതെ നൽകാനാവുന്നുണ്ടെന്നും വില്ലേജ് ഒാഫിസർ എച്ച്. വിൻസെൻറ് അറിയിച്ചു.
Next Story