Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാതൃകയായി മികവോത്സവം

മാതൃകയായി മികവോത്സവം

text_fields
bookmark_border
എടവണ്ണ: സീതി ഹാജി സ്മാരക ഗവ. ഹൈസ്കൂൾ മുണ്ടേങ്ങരയിൽ മികവോത്സവം സംഘടിപ്പിച്ചു. വർണാഭമായ ഘോഷയാത്രയായാണ് കുട്ടികളും അധ്യാപകരും പരിപാടി അവതരിപ്പിക്കാൻ മുണ്ടേങ്ങരയിലേക്കെത്തിയത്. സയൻസ് മാജിക്, ഇംഗ്ലീഷ് സ്കിറ്റ്, ലൈവ് ഇൻറർവ്യൂ, തൈക്വാൻണ്ടോ പ്രദർശനം, വിവിധ കലാപരിപാടികൾ എന്നിവ നടന്നു. മികവുത്സവം മാപ്പിളപ്പാട്ട് ഗവേഷകനായ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി. അർജുൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ ഷർബമറിയം, എസ്.എം.സി ചെയർമാൻ പി. മുഹമ്മദ് സാദിഖ്, വൈസ് ചെയർമാൻ എം. ജാഫർ, പ്രധാനാധ്യാപിക പി.പി. റുഖിയ, സ്വാഗതസംഘം ചെയർമാൻ കെ.എം. എ. റഹ്മാൻ, ടി.പി. സുൽഫിക്കറലി, പി.വി. കോയ എന്നിവർ സംസാരിച്ചു. പൂർവകാല അധ്യാപകരായ ടി.പി. ഉമ്മർ, കെ.എം.എ റഹ്മാൻ, മുൻ ജീവനക്കാരനായിരുന്ന കെ. മുഹമ്മദ് എന്നിവരെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story