Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:02 AM GMT Updated On
date_range 2018-04-02T10:32:59+05:30ചിരട്ടപ്പാൽ ഇറക്കുമതി: മലയോര കർഷകർക്ക് നെഞ്ചിടിപ്പ്
text_fieldsതുവ്വൂർ: ചിരട്ടപ്പാൽ ഇറക്കുമതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത് മലയോര കർഷകരെ ആശങ്കയിലാഴ്ത്തുന്നു. മലയോര മേഖലയിലെ പ്രധാന കർഷക വിളകൾക്കെല്ലാം വിലയിടിഞ്ഞ സാഹചര്യത്തിൽ ഏകപിടിവള്ളിയായ റബറിന് വില കുറഞ്ഞാൽ കർഷകർ പ്രതിസന്ധിയിലാകും. ഇപ്പോൾ റബർ വില 120-145 രൂപ വരെയാണ് ലഭിക്കുന്നത്. എന്നാൽ, കപ് ലമ്പ് (ചിരട്ടപ്പാൽ) ഇറക്കുമതി സജീവമായാൽ റബറിന് വൻ വിലയിടിവ് സംഭവിക്കും. റബറിന് പുറമെ മലയോര മേഖലയിലെ പ്രധാന കൃഷിവിളകളായ നാളികേരം, അടക്ക, വാഴ, മരച്ചീനി എന്നിവക്കെല്ലാം വിലയിടിയുന്ന സാഹചര്യമാണുള്ളത്. മഴക്കുറവും മറ്റ് കാലാവസ്ഥ പ്രശ്നങ്ങളും കാരണം വിളവിെൻറ തോതും കുറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് 240 രൂപ വരെ ഒരു കിലോ റബറിന് ലഭിച്ചിരുന്നപ്പോൾ നൂറ് രൂപയോളം കുറഞ്ഞ സ്ഥിതിയാണിപ്പോൾ. അന്നുണ്ടായിരുന്നതിലേറെ ഉൽപാദനച്ചെലവും മറ്റും വർധിക്കുകയും ചെയ്തു. ഇനിയും റബറിന് വില കുറഞ്ഞാൽ കർഷകരുടെ നടുവൊടിയും. തെങ്ങും കമുകും മുറിച്ചുമാറ്റിയാണ് പലരും റബർ നട്ടത്. രാജ്യത്തെ മൊത്തം കർഷകരുടെ പ്രതിഷേധം വകവെക്കാതെയാണ് കേന്ദ്രം തീരുമാനം നടപ്പാക്കുന്നത്. ടയർ ഫാക്ടറികളിൽ ചിരട്ടപ്പാലാണ് കൂടുതലായി ഉപയോഗിക്കുന്നത്. ചിരട്ടപ്പാൽ ഇറക്കുമതി ആരംഭിക്കുന്നതോടെ കപ് ലമ്പ് ഫാക്ടറികളുടെ പ്രവർത്തനം താളം തെറ്റും. ആയിരക്കണക്കിന് പേർ തൊഴിൽ രഹിതരാകും.
Next Story