Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:02 AM GMT Updated On
date_range 2 April 2018 5:02 AM GMTപൂർവ വിദ്യാർഥി കൂട്ടായ്മ
text_fieldsbookmark_border
അരീക്കോട്: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിെൻറ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഓട്ടോഗ്രാഫിൽ' ആയിരങ്ങൾ പങ്കെടുത്തു. 1977 മുതൽ 2013 വരെയുള്ള ബാച്ചിലെ വിദ്യാർഥികളാണ് പങ്കെടുത്തത്. സാംസ്കാരിക സമ്മേളനവും പൂർവ അധ്യാപക സംഗമവും ഡോ. എം.എൻ. കാരശ്ശേരി ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി സമിതി ചെയർമാൻ ഗഫൂർ കുറുമാടൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. കമ്മദ് കുട്ടി ഹാജി മുഖ്യപ്രഭാഷണം നടത്തി. എം.എം. മുഹമ്മദ്, നജീബ് കാരങ്ങാടൻ, കെ. അബൂബക്കർ മാസ്റ്റർ, കെ.എ. നാസർ, എം.കെ. കുഞ്ഞിമുഹമ്മദ്, ശാലിൻ ടീച്ചർ, സി. ശശികുമാർ, പി.പി. മജീദ്, എൻ.ടി. ഹമീദലി, ഇ.കെ. ഗോപകൃഷ്ണൻ, കെ.വി. ഷഹർബാൻ, ജസ്ന മുഹമ്മദ്, വി.പി. ഷിഹാബുദ്ദീൻ, പി.കെ. ഷംസുദ്ദീൻ, സി.പി.എം. റഫീഖ്, എം.ഇ. ഫസൽ, കെ. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story