Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയാത്രയയപ്പും മികച്ച...

യാത്രയയപ്പും മികച്ച വിദ്യാർഥികളെ ആദരിക്കലും

text_fields
bookmark_border
കടുങ്ങപുരം: കടുങ്ങപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 24 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന അധ്യാപകൻ ടി. മുഹമ്മദലിക്ക് പി.ടി.എയും പൂർവ വിദ്യാർഥികളും സഹപ്രവർത്തകരും യാത്രയയപ്പ് നൽകി. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ടി.എ. അഹമ്മദ് കബീർ എം.എൽ.എ സ്നേഹോപഹാരം നൽകി. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. ജയറാം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി.കെ. റഷീദലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കരുവാടി മൊയ്തു (കുഞ്ഞാപ്പ), വന്ദന കടുങ്ങപുരം, ചീറ്റ കട്ടിലശ്ശേരി ക്ലബുകളും പൂർവ വിദ്യാർഥികളും ഹരിതസേന, സഹപ്രവർത്തകർ എന്നിവർ ഉപഹാരങ്ങൾ നൽകി. മങ്കട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശി മേനോൻ പുഴക്കാട്ടിരി, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അലി, എസ്.എം.ഡി.സി ചെയർമാൻ റഹീം വരിക്കോടൻ എന്നിവർ സംസാരിച്ചു. വിദ്യാലയത്തിൽനിന്ന് ഈ വർഷം സംസ്ഥാന-ദേശീയ കലാകായിക മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച 16 കുട്ടികളെ പി.ടി.എ ഭാരവാഹികൾ ചടങ്ങിൽ ആദരിച്ചു. പ്രധാനാധ്യാപിക കെ. ലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ്. ശശികുമാർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story