Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:02 AM GMT Updated On
date_range 2 April 2018 5:02 AM GMTസസന്തോഷം മലപ്പുറം
text_fieldsbookmark_border
മലപ്പുറം: നീണ്ട ഇടവേളക്ക് ശേഷം കേരളം സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിച്ചതിെൻറ ആഹ്ലാദത്തിൽ ഫുട്ബാൾ പ്രേമികൾ. ലോകത്തിെൻറ ഏതു കോണിൽ പന്തുരുളുമ്പോഴും കണ്ണും കാതും കൂർപ്പിച്ചിരിക്കുന്ന മലപ്പുറത്തുകാർക്ക് കേരള ടീമിൽ ചെറുതെങ്കിലും സജീവ സാന്നിധ്യമാവാൻ കഴിഞ്ഞതിെൻറ സന്തോഷവുമുണ്ട്. സെമി ഫൈനലിലെ വിജയഗോളടക്കം ടൂർണമെൻറിൽ മൂന്ന് ഗോൾ സ്കോർ ചെയ്ത പാണ്ടിക്കാട്ടുകാരൻ വി.കെ. അഫ്ദൽ ഫൈനലിൽ കളം നിറഞ്ഞുകളിച്ചു. അരീക്കോട്ടെ വൈ.പി. മുഹമ്മദ് ഷരീഫ് ഫൈനലിൽ കളിച്ചില്ലെങ്കിലും ടീമിലുണ്ടായിരുന്നു. ടി.വിയിലും ഫേസ്ബുക്ക് പേജുകളിലും മത്സരം വീക്ഷിച്ച ജില്ലയിലെ ഫുട്ബാൾ പ്രേമികൾ ആനന്ദനൃത്തം ചവിട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story