Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:02 AM GMT Updated On
date_range 2 April 2018 5:02 AM GMTഡോ. എം. ഉസ്മാന് വിരമിച്ചു
text_fieldsbookmark_border
നിലമ്പൂര്‍: അമല്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് പ്രഥമ പ്രിന്‍സിപ്പല്‍ ഡോ. എം. ഉസ്മാന് സര്‍വിസില്‍നിന്ന് വിരമിച്ചു. 33 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. മലപ്പുറം ഉമ്മത്തൂര്‍ സ്വദേശിയാണ്. നേരത്തെ കോഴിക്കോട് ഫാറൂഖ് കോളജില്‍ സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്ന ഇദ്ദേഹം പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറും അന്തര്‍ദേശീയ ജേണൽ ചീഫ് എഡിറ്ററുമാണ്. പ്രിന്‍സിപ്പല്‍ കൗണ്‍സിൽ ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കോളജസ് ഫോറം സെക്രട്ടറി, കേരള പ്രൈവറ്റ് കോളജ് മാനേജ്മെൻറ് അസോസിയേഷൻ, കേരള ഫെഡറേഷന് ഓഫ് മുസ്ലിം കോളജ് വൈസ് പ്രസിഡൻറ് തുടങ്ങിയ പദവികളും വഹിക്കുന്നു. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, അക്കാദമിക് കൗണ്‍സിൽ ചെയര്മാൻ, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്മാൻ, ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ്, ഇൻറര്‍ യൂനിവേഴ്സിറ്റി സെൻറര്‍ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിങ് വിദഗ്ധ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഫോട്ടോ mpg68 dr. m. usman ഡോ. എം. ഉസ്മാന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story