Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:00 AM GMT Updated On
date_range 2018-04-02T10:30:00+05:30പെട്രോൾ വിലവർധന: ഭരണകൂടങ്ങള്‍ കൊള്ളയടിക്കുന്നു ^കെ.പി.എ. മജീദ്
text_fieldsപെട്രോൾ വിലവർധന: ഭരണകൂടങ്ങള്‍ കൊള്ളയടിക്കുന്നു -കെ.പി.എ. മജീദ് കോഴിക്കോട്: പെട്രോളിയം വില കുതിക്കുമ്പോള്‍ ഭരണകൂടങ്ങള്‍ കാഴ്ചക്കാരായി കൊള്ളക്ക് കൂട്ടുനില്‍ക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പ്രസ്താവനയിൽ പറഞ്ഞു. ക്രൂഡോയില്‍ വില വര്‍ധിച്ചെന്ന പേരുപറഞ്ഞ് പെട്രോളിെൻറയും ഡീസലിെൻറയും പാചകവാതകത്തിെൻറയുമെല്ലാം വില കുത്തനെ കൂട്ടി ഭരണകൂടങ്ങള്‍ കൊള്ളയടിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പെട്രോളിയം വിലയുള്ള സംസ്ഥാനമാണ് കേരളം. പെട്രോളിയം വിലനിര്‍ണയാധികാരം തിരിച്ചുപിടിക്കാനും പ്രതിദിന വിലനിർണയം അവസാനിപ്പിക്കാനും തീരുവ കുറക്കാനും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ തയാറാവണം. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയിലിന് ഇപ്പോള്‍ നേരിയ വിലവര്‍ധന ഉണ്ടായപ്പോഴേക്കും ഇന്ത്യയില്‍ മാത്രം വില ഗണ്യമായി വര്‍ധിപ്പിക്കുന്നത് ജനാധിപത്യസമൂഹത്തിന് അപമാനകരമാണ്. ഇതിനെതിരെ രാജ്യത്തെ ജനകോടികള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണം. കേന്ദ്രസര്‍ക്കാറിെൻറ കോര്‍പറേറ്റ് ദാസ്യത്തിനും തൊഴില്‍മേഖല അസ്ഥിരപ്പെടുത്തുന്നതിനും എതിരെ തിങ്കളാഴ്ച നടക്കുന്ന തൊഴിലാളി പണിമുടക്കിനോട് എല്ലാവരും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.
Next Story