Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:00 AM GMT Updated On
date_range 2018-04-02T10:30:00+05:30ആനന്ദനൃത്തമാടി 'വൈറ്റ് ഹൗസ്'
text_fieldsപാണ്ടിക്കാട്: ഒലിപ്പുഴയിലെ വയലുകളിൽ പന്തുതട്ടി കൊൽക്കത്ത സാൾട്ട് ലേക്ക് മൈതാനത്തോളം വളർന്ന വി.കെ. അഫ്ദൽ എന്ന മുത്തുവിെൻറ കളി കാണാൻ ബന്ധുക്കളും കൂട്ടുകാരും വരിക്കോടൻ വീട്ടിൽ (വൈറ്റ് ഹൗസ്) ഒരുമിച്ചു. സന്തോഷ് ട്രോഫിയിൽ കേരളം കിരീടം നേടുമ്പോൾ എല്ലാവരും മതിമറന്ന് തുള്ളിച്ചാടി. നിർഭാഗ്യത്താൽ മാത്രം അഫ്ദലിന് നഷ്ടമായ ഗോളവസരങ്ങളോർത്ത് സങ്കടപ്പെട്ടപ്പോഴും കപ്പ് സ്വന്തമാക്കാൻ കഴിഞ്ഞത് ആഹ്ലാദത്തിെൻറ നൂറ് നിമിഷങ്ങൾ ഇവർക്ക് സമ്മാനിച്ചു. അഫ്ദലിെൻറ വീട്ടിൽ ഉച്ച മുതലേ കാത്തിരിക്കുകയായിരുന്നു എല്ലാവരും. ആദ്യ ഇലവനിൽ അഫ്ദൽ ഉണ്ടന്നറിഞ്ഞതോടെ ആവേശമായി. പ്രിയതാരത്തിെൻറ കാലിൽ പന്തെത്തുമ്പോഴൊക്കെ ആർത്ത് വിളിച്ചും കൈയടിച്ചും പ്രോത്സാഹിപ്പിച്ചു. 17ാം മിനിറ്റിൽ കേരളം ആദ്യഗോൾ അടിച്ചതോടെ പിതാവ് വരിക്കോടൻ അഷ്റഫ് അഫ്ദലിെൻറ കൂട്ടുകാർക്കൊപ്പം ആനന്ദനൃത്തം ചവിട്ടി. ബംഗാൾ ഗോൾ മടക്കിയത്, പക്ഷേ, നിരാശ പടർത്തി. പിന്നെ കേരളത്തിെൻറ അടുത്ത ഗോളിനായുള്ള കാത്തിരിപ്പായി. കളി അധിക സമയത്തേക്ക് നീണ്ടതോടെ വീണ്ടും പ്രതീക്ഷ. ഗോളടിയും തിരിച്ചടിയും ആവർത്തിച്ചപ്പോൾ സമ്മിശ്ര പ്രതികരണങ്ങൾ. ഒടുവിൽ കിരീടധാരണം. മാതാവ് പട്ടണത്ത് ഹഫ്സത്ത്, സഹോദരി അസ്ന, വല്ല്യുമ്മ മറിയുമ്മ എന്നിവരും ആദ്യാവസാനം വരെ കളി കാണാനുണ്ടായിരുന്നു. പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് അംഗം ത്രിപ്പാക്കട സരിതയുമെത്തി. മകൻ ഗോളടിച്ചിെല്ലങ്കിലും കേരളം ജയിച്ചതിൽ അതിയായ സന്തോഷമുെണ്ടന്നും പരിശീലകൻ സതീവൻ ബാലനാണ് അഫ്ദലിെൻറ മികവിന് പിന്നിലെന്നും പിതാവ് അഷ്റഫ് പറഞ്ഞു.
Next Story