Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:00 AM GMT Updated On
date_range 2018-04-02T10:30:00+05:30allocal1
text_fieldsപദ്ധതി നിർവഹണം: മലപ്പുറം അഞ്ചാമതുതന്നെ മലപ്പുറം: തദ്ദേശഭരണ വകുപ്പ് വാർഷിക പദ്ധതി നിർവഹണത്തിൽ മലപ്പുറം ജില്ല അഞ്ചാം സ്ഥാനത്ത്. ഏപ്രിൽ ഒന്നിനുള്ള സംസ്ഥാന ആസൂത്രണ ബോർഡ് റിപ്പോർട്ട് പ്രകാരം പദ്ധതി തുക ചെലവഴിക്കൽ ജില്ലയിൽ 86.46 ശതമാനമാണ്. 581.6 കോടി രൂപയാണ് 2017-18ലെ ജില്ലയുടെ ആകെ വാർഷിക പദ്ധതിത്തുക. ഇതിൽ വിനിയോഗിച്ചത് 502.86 കോടി. 84.94 ശതമാനമാണ് സംസ്ഥാന ശരാശരി. കൊല്ലം, എറണാകുളം, കണ്ണൂർ, ആലപ്പുഴ ജില്ലകൾക്ക് പിന്നിലായാണ് മലപ്പുറം അഞ്ചാമതെത്തിയത്.
Next Story