Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുസ്​ലിം സ്ത്രീകളുടെ...

മുസ്​ലിം സ്ത്രീകളുടെ പേരുപറഞ്ഞ് ഇസ്​ലാമിനെതിരായ ദുഷ്പ്രചാരണം അനുവദിക്കില്ല ^ഖദീജ നർഗീസ്

text_fields
bookmark_border
മുസ്ലിം സ്ത്രീകളുടെ പേരുപറഞ്ഞ് ഇസ്ലാമിനെതിരായ ദുഷ്പ്രചാരണം അനുവദിക്കില്ല -ഖദീജ നർഗീസ് എടവണ്ണ: മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യത്തി​െൻറ പേരുപറഞ്ഞ് ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരായി ദുഷ്പ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് എം.ജി.എം സംസ്ഥാന പ്രസിഡൻറ് ഖദീജ നർഗീസ് പറഞ്ഞു. എടവണ്ണയിൽ നടന്ന എം.ജി.എം ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വൈജ്ഞാനികവും സാംസ്കാരികവുമായ വ്യക്തിത്വം വീണ്ടെടുത്ത മുസ്ലിം സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദിക്കാൻ ശക്തരാണെന്നിരിക്കെ അവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാൻ ആരും രംഗത്ത് വരേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു. വി. ചിന്ന ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐ.എസ്.എം ജനറൽ സെക്രട്ടറി ഡോ. ജാബിർ അമാനി, എം.ജി.എം സംസ്ഥാന സെക്രട്ടറി റുഖ്സാന വാഴക്കാട്, ബുഷ്റ നജാത്തിയ, എം. അഹമ്മദ് കുട്ടി മദനി, പി.എ. മുഹ്സിന പത്തനാപുരം, ഹസീന ആമയൂർ, പ്രഫ. കെ.പി. ജുവൈരിയ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story