Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:32 AM GMT Updated On
date_range 2018-04-01T11:02:59+05:30യാത്രയയപ്പ് നടത്തി
text_fieldsപാലക്കാട്: ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ചലച്ചിത്ര താരം ഇന്നസെൻറ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ പങ്കെടുത്തു. കലാപരിപാടികളുടെ ഉദ്ഘാടനം പിന്നണി ഗായകന് പ്രദീപ് പള്ളുരുത്തി നിര്‍വഹിച്ചു. കായിക രംഗത്ത് ദേശീയതലത്തില്‍ മികവ് നേടിയ വിദ്യാര്‍ഥിനികളെ ആദരിച്ചതിനോടൊപ്പം തന്നെ അടുത്ത അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണോദ്ഘാടനവും ഇന്നസെൻറ് നിര്‍വഹിച്ചു. സ്കൂള്‍ പ്രധാനാധ്യാപിക രമ സി. മേനോന് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. അനില്‍ വിദ്യാഭ്യസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ദിവ്യ, ഉദയകുമാര മേനോന്, സുമതി സുരേഷ് എന്നിവര്‍ സംസാരിച്ചു. ഏരിയ കൺവെൻഷനുകൾക്ക് തുടക്കം പാലക്കാട്: വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ഫാഷിസ്റ്റുകളുടെ പ്രവർത്തനങ്ങൾക്ക് ഉൽകൃഷ്ടമായ മൂല്യങ്ങൾകൊണ്ടും സാമൂഹിക ബന്ധങ്ങൾകൊണ്ടുമാണ് പ്രതിരോധം തീർക്കേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻറ് അമീർ പി. മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു. പാലക്കാട് ഏരിയ പ്രവർത്തക കൺവെൻഷനിൽ ആമുഖ പ്രഭാഷണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി നൗഷാദ് മുഹിയുദ്ദീൻ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന ജന. സെക്രട്ടറി ഉമർ ആലത്തൂർ, അബ്ദുൽ ശുക്കൂർ, എ.പി. അബ്ദുൽ നാസർ, സുൽഫിക്കർ അലി, മുഹമ്മദ് അഷ്റഫ്, സകീർ, റഫീക്ക്, സഫിയ അടിമാലി, സകീന ബാനു, ശബ്നാസ് അഷ്റഫ് എന്നിവർ സംസാരിച്ചു.
Next Story