Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:29 AM GMT Updated On
date_range 2018-04-01T10:59:59+05:30കുടുംബശ്രീ പ്രവർത്തകർ പഞ്ചായത്തിൽ കുത്തിയിരിപ്പു സമരം നടത്തി
text_fieldsവടവന്നൂർ: കുടുംബശ്രീ പ്രവർത്തകരെ ആക്രമിച്ച വടവന്നൂർ പഞ്ചായത്ത് അസി. സെക്രട്ടറി ചുരത്തിൽ ഗംഗയെ പഞ്ചായത്തിൽ കടത്തരുതെന്നാവശ്യപ്പെട്ട് കുടുംബശ്രീ പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി. രാവിലെ എട്ടിന് പഞ്ചായത്തിനു മുന്നിൽ സ്ത്രീകൾ സമരവുമായെത്തി. രാവിലെ എട്ടരക്ക് തുടങ്ങിയ സമരം 11 വരെ നീണ്ടു. കുടുംബശ്രീ പ്രവർത്തകരെ ആക്രമിച്ച അസി. സെക്രട്ടറിയെ വടവന്നൂർ പഞ്ചായത്തിൽ കടത്തരുതെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് മുന്നൂറിലധികം സ്ത്രീകൾ സമരം നടത്തിയത്. പത്തരയോടെ അസി. സെക്രട്ടറിക്കു പകരം സി.ഡി.പി ഓഫിസിലെ ഉദ്യോഗസ്ഥർ പഞ്ചായത്തിൽ എത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ടി. മാണിക്കൻ, കെ. വാസുദേവൻ, പി.എ. രാജീവ്, ജിംഷിത്, കെ.എസ്. മുഹമ്മദ് ഇക്ബാൽ, പൊന്നമ്മ, ഗിരിജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഞ്ചായത്തിനു മുന്നിൽ പ്രതിഷേധം നടന്നത്. എട്ടു പേർക്കെതിരെ കേസെടുത്തു വടവന്നൂർ: സെക്രട്ടറി, അസി. സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ബുധനാഴ്ച രാവിലെ പഞ്ചായത്തിൽ തടഞ്ഞുവെച്ചതിനെതിരെ പൊലീസ് കേസെടുത്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കൈയേറ്റം എന്നീ കുറ്റങ്ങളാരോപിച്ചാണ് കേസ്. പഞ്ചായത്ത് പ്രസിഡൻറിനോട് അപമര്യാദയായി പെരുമാറുകയും സി.ഡി.എസ് പ്രവർത്തകരെ മർദിക്കുകയും ചെയ്ത അസി. സെക്രട്ടറി ചുരത്തിൽ ഗംഗയെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ വടവന്നൂർ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചത്. തുടർന്ന് പഞ്ചായത്ത് ഡ്യൂട്ടി ഡയറക്ടർ പി.ബി. ഉഷയും സംഘവുമെത്തി ഉദ്യോഗസ്ഥ-ജനപ്രതിനിധികളുമായി ചർച്ച നടത്തി. സെക്രട്ടറി എൽ.സി. ജ്യോതി മാർച്ച് 31 വരെ പദ്ധതി പൂർത്തീകരണ ജോലികൾ ചെയ്ത് തീർക്കുകയും ശേഷം ദീർഘ അവധിയിൽ പ്രവേശിക്കുമെന്ന് ഉറപ്പു നൽകിയതിനു ശേഷമാണ് സമരം അവസാനിപ്പിച്ചിരുന്നത്.
Next Story