Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:26 AM GMT Updated On
date_range 2018-04-01T10:56:59+05:30ദീമ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് മൂന്നാമത് ഷോറൂം എടപ്പാളിൽ ഏപ്രില്‍ നാല് മുതൽ
text_fieldsഎടപ്പാള്‍: ദീമ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് മൂന്നാമത് ഷോറൂം എടപ്പാള്‍ ജങ്ഷനിൽ തൃശൂര്‍ റോഡിലെ ക്രൗണ്‍ പ്ലാസ കെട്ടിടത്തില്‍ ഏപ്രില്‍ നാലിന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സ്ഥാപനമേധാവികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഡാര്‍ ലവ് ഫെയിം നൂറിന്‍ ഷെരീഫ് പങ്കെടുക്കും. വിവാഹപാര്‍ട്ടികള്‍ക്ക് ആഭരണങ്ങള്‍ ധരിച്ച് നോക്കി വിലയിരുത്താനും അനുയോജ്യമായ മാറ്റങ്ങള്‍ വരുത്താനും സംവിധാനമുള്ള സ്റ്റുഡിയോ വിഭാഗം ആദ്യമായി ഒരുക്കിയ ഷോറൂം പ്രത്യേകതയാണ്. സ്വർണം, ഡയമണ്ട്, വെള്ളി, വാച്ച് വിഭാഗങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നതെന്നും ഉദ്ഘാടനാഘോഷ ഭാഗമായി നിരവധി സമ്മാനപദ്ധതികളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ ലാഭത്തിെൻറ നിശ്ചിത ശതമാനം സാമൂഹിക സേവനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും ചെയര്‍മാന്‍ ഡോ. പി.കെ. അജിത് കുമാര്‍, സി.ഇ.ഒ കുഞ്ഞിമുഹമ്മദ് പൂക്കാത്ത്, ഡയറക്ടര്‍മാരായ എം.വി. അബ്ദുല്ല, കെ.പി. ഹരീന്ദ്രനാഥ്, ഖാലിദ് കാഞ്ഞിരങ്ങാട്ട്, പി.വി. ഷാജി എന്നിവര്‍ പറഞ്ഞു.
Next Story