Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:26 AM GMT Updated On
date_range 2018-04-01T10:56:59+05:30ജുഡീഷ്യറിയെ വിമർശിച്ച തനിക്ക് ജയിൽ, ജഡ്ജിമാർക്കെതിരെ നടപടിയില്ല ^എം.വി. ജയരാജൻ
text_fieldsജുഡീഷ്യറിയെ വിമർശിച്ച തനിക്ക് ജയിൽ, ജഡ്ജിമാർക്കെതിരെ നടപടിയില്ല -എം.വി. ജയരാജൻ പാലക്കാട്: ജുഡീഷ്യറിയെ വിമർശിച്ചതിന് തന്നെ ജയിലിലടച്ചെന്നും എന്നാൽ, ജുഡീഷ്യറിക്കുള്ളിൽത്തന്നെയുള്ളവർ വിമർശനമുന്നയിച്ചപ്പോൾ നടപടിയൊന്നുമുണ്ടായില്ലെന്നും സി.പി.എം സംസ്ഥാന സമിതിയംഗം എം.വി. ജയരാജൻ. കൊളീജിയം സംവിധാനം, ജഡ്ജിമാരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയിലാണ് താനും വിമർശനമുന്നയിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ജുഡീഷ്യൽ കമീഷൻ വേണം. ജുഡീഷ്യറിയെപ്പോലും രാഷ്ട്രീയവത്കരിച്ച് അജണ്ട നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. സി.എം.പി ജില്ല സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കുട്ടികൾ ജാതിക്കോളം പൂരിപ്പിക്കാതെ ഒഴിച്ചിടുമ്പോൾ ഗുജറാത്തിൽ കുതിരപ്പുറത്ത് കയറിയതിന് ആർ.എസ്.എസുകാർ ദലിതനെ അടിച്ചുകൊല്ലുകയാണ്. കേരളത്തിൽ വലതുപക്ഷത്തോടൊപ്പം പ്രവർത്തിക്കുന്ന ഇടത് സംഘടനകളുടെ ഇടതുമനസ്സ് നഷ്ടപ്പെട്ടിട്ടില്ല. ഇടത് മനസ്സുകൾ ഒരുമിച്ചാൽ കോൺഗ്രസിെൻറ സഹായമില്ലാതെ തന്നെ ആർ.എസ്.എസ് അജൻഡ ചെറുക്കാനാകും. ത്രിപുര തോൽവി പാഠമാണെന്നും ജയരാജൻ പറഞ്ഞു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രസാദ് സംസാരിച്ചു. സി.എം.പി സംസ്ഥാന സെക്രട്ടറി എം.എച്ച്. ഷാരിയാർ, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. കണ്ണൻ, പി.ബി അംഗങ്ങളായ ജി. സുഗുണൻ, ടി.സി.എച്ച്. വിജയൻ, ജില്ല സെക്രട്ടറി മുരളി കെ. താരേക്കാട് എന്നിവർ സംസാരിച്ചു.
Next Story