Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:21 AM GMT Updated On
date_range 2018-04-01T10:51:01+05:30സുവർണ ജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും
text_fieldsമക്കരപ്പറമ്പ്: മക്കരപ്പറമ്പ് ജി.വി.എച്ച്.എസ്.എസ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.എ. അഹമ്മദ് കബീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന ടി.വി. സേതുമാധവൻ, എം. ഗീത, പി. അബ്ദുൽ ഖാദർ എന്നിവർക്കുള്ള ഉപഹാരം സ്പീക്കർ നൽകി. സ്കൂൾ കുടിവെള്ള പദ്ധതി പ്രഖ്യാപനം കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. സംസ്ഥാനതലത്തിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള ഉപഹാരവും എം.എൽ.എ നൽകി. സ്കൂൾ മേലധികാരികൾ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷഹീദ എലിക്കോട്ടിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹബീബ കരുവള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീർ വെങ്കിട്ട, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ രാമദാസ്, വി.എച്ച്.എസ്.ഇ അസിസ്റ്റൻറ് ഡയറക്ടർ ഉബൈദുല്ല, എൻ.പി. അബ്ദുൽ കരീം, ടി. മുഹമ്മദ്, കെ.വി. സമീറ, കെ.പി. മുഹമ്മദലി, എം. മൊയ്തു മാസ്റ്റർ, കെ. അബ്ദുൽ അസീസ്, അബ്ദുസ്സലാം വെങ്കിട്ട, ഹനീഫ പെരിഞ്ചീരി, കെ. വാസുദേവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് കുഞ്ഞഹമ്മദ് കുഴിയേങ്ങൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ. കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.
Next Story