Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാനവ സൗഹൃദ സമ്മേളനം:...

മാനവ സൗഹൃദ സമ്മേളനം: പ്രചാരണ പതാക ഉയർത്തി

text_fields
bookmark_border
മക്കരപറമ്പ്: മതമൈത്രിയും മാനവ സൗഹൃദവും വിളിച്ചുണർത്തി മേലേ കാളാവ് മസ്ജിദ് സമർപ്പണം ഏപ്രിൽ ഏഴിന് നടക്കും. പ്രചാരണ പതാകയുയർത്തൽ വടക്കാങ്ങര മഹല്ല് പ്രസിഡൻറ് പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. സമിതി പ്രസിഡൻറ് ഷമീർ രാമപുരം അധ്യക്ഷത വഹിച്ചു. കുറ്റീരി മുജീബ് റഹ്മാൻ, എം. സുഹൈൽ, പുതുകുടി മുഹമ്മദ് ഹാജി, കെ. അബ്ദുൽ കരീം മുസ്ലിയാർ, വി. ഷറഫുദ്ദീൻ, കെളക്കൻ അബൂബക്കർ, കെ. അസ്ഹർ തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മൻബഉൽ ഉലൂം മദ്റസ അൻവാറുൽ ഇസ്ലാം സംഘം പുനർനിർമിച്ച മസ്ജിദി​െൻറ സമർപ്പണവും മാനവ സൗഹൃദ സമ്മേളനവും ഏപ്രിൽ ഏഴ്, എട്ട് തീയതികളിൽ നടക്കും. ഏഴിന് പാണക്കാട് സാബിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സൗഹൃദ സദസ്സ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ടി.എ. അഹമ്മദ് കബീർ എം.എൽ.എ അധ്യക്ഷത വഹിക്കും. എട്ടിന് നടക്കുന്ന പ്രാർഥനസംഗമം സമസ്ത സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story