Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:15 AM GMT Updated On
date_range 1 April 2018 5:15 AM GMTവാഹന പ്രചാരണ ജാഥക്ക് സ്വീകരണം
text_fieldsbookmark_border
പൂക്കോട്ടും പാടം: കേന്ദ്ര സര്‍ക്കാറിെൻറ പുതിയ തൊഴില്‍ നിയമങ്ങള്‍ക്കെതിരെ ഏപ്രില്‍ രണ്ടിന് സംയുക്ത ട്രേഡ് യൂനിയന്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്കിെൻറ പ്രചാരണാർഥം നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ വാഹന പ്രചാരണ ജാഥക്ക് പൂക്കോട്ടുംപാടത്ത് സ്വീകരണം നല്കി. സംയുക്ത ട്രേഡ് യൂനിയന്‍ മണ്ഡലം ചെയര്മാന് കെ.ടി. അലവി അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റന്‍ ഐ.എന്‍.ടി.യു.സി ബ്ലോക്ക് പ്രസിഡൻറ് ചെമ്മല വേണു മുഖ്യ പ്രഭാഷണം നടത്തി. എം. ഉമ്മര്‍, ഇ. പത്മാക്ഷന്, പി.വി. കരുണാകരന് തുടങ്ങിയവര്‍ സംസാരിച്ചു. പോത്തുകല്ലില്‍നിന്ന് ആരംഭിച്ച ജാഥ മണ്ഡലത്തിലെ അകമ്പാടം, നിലമ്പൂര്‍, പൂക്കോട്ടുംപാടം, കരുളായി, കാരപ്പുറം, വഴിക്കടവ്, എടക്കര, ചുങ്കത്തറ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വൈസ് ക്യാപ്റ്റന്‍ പറാട്ടി കുഞ്ഞാന്, സി.പി.എം നിലമ്പൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറി പി.ടി. ഉമ്മര്‍, എം.കെ. ചന്ദ്രന്, പുത്തലത്ത് മാനു, തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story