Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരുവാരകുണ്ട്...

കരുവാരകുണ്ട് പഞ്ചായത്തിെൻറ വാർഷിക പദ്ധതിക്ക് അംഗീകാരം

text_fields
bookmark_border
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തി​െൻറ പുതിയ വാർഷിക പദ്ധതിക്ക് ആസൂത്രണ സമിതി അംഗീകാരം നൽകി. മുസ്‌ലിം ലീഗ് അംഗങ്ങളുടെ പരാതിയെ തുടർന്ന് അംഗീകാരം തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച ആസൂത്രണ സമിതിയുടെ ഉപസമിതി ഇരുവിഭാഗങ്ങളുമായി നടത്തിയ ഹിയറിങ്ങിനെ തുടർന്നാണ് അംഗീകാരമായത്. തങ്ങളുടെ ഒമ്പത് വാർഡുകളെയും പൊതുസ്ഥാപനങ്ങളെയും അവഗണിച്ചു, സ്ഥിരം സമിതികൾ, സ്റ്റിയറിങ് കമ്മിറ്റി എന്നിവയിൽ പദ്ധതി ചർച്ച ചെയ്തില്ല, ബോർഡ് അംഗീകരിച്ച പദ്ധതിയിൽ പോലും മാറ്റം വരുത്തി തുടങ്ങിയ പരാതികളുമായി മുസ്‌ലിം ലീഗ് അംഗങ്ങൾ ജില്ല ആസൂത്രണ സമിതിയെ സമീപിച്ചപ്പോഴാണ് നേരത്തെ അംഗീകാരം തടഞ്ഞത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ്, സെക്രട്ടറി എം.വി. മോഹനൻ, പരാതിക്കാരും സ്ഥിരം സമിതി അധ്യക്ഷരുമായ ലീഗിലെ പി. ഷൗക്കത്തലി, എൻ.കെ. ഉണ്ണീൻകുട്ടി എന്നിവരുമായി ആസൂത്രണ ഉപസമിതി കൺവീനർ ഇസ്മായീൽ മൂത്തേടം നടത്തിയ ചർച്ചയിലാണ് തടസ്സം നീങ്ങിയത്. സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ചും ഗ്രാമപഞ്ചായത്തിനെ ഒറ്റ യൂനിറ്റായി പരിഗണിച്ചുമുള്ളതാണ് പദ്ധതിയെന്ന് സമിതി കണ്ടെത്തി. അതേസമയം സ്റ്റിയറിങ് കമ്മിറ്റി യഥാസമയങ്ങളിൽ ചേരണമെന്നും പദ്ധതികൾ റിവിഷൻ നടത്തുമ്പോൾ പരാതികൾ പരിഹരിക്കണമെന്നും നിർദേശം നൽകുകയും ചെയ്തു. പദ്ധതിക്ക് അംഗീകാരം തടഞ്ഞത് സി.പി.എം-മുസ്ലിം ലീഗ് പ്രസ്താവന യുദ്ധത്തിനിടയാക്കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story