Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമികവുത്സവം

മികവുത്സവം

text_fields
bookmark_border
കാളികാവ്: അടക്കാകുണ്ട് ക്രസൻറ് സെക്കൻഡറി സ്കൂളി​െൻറ ആഭിമുഖ്യത്തിൽ ചാഴിയോട് എം.എ.എൽ.പി സ്കൂളിൽ മികവുത്സവം നടന്നു. അടക്കാകുണ്ട് സി.എച്ച്.എസ്.എസ് പ്രധാനാധ്യാപകൻ വി. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. ചാഴിയോട് എം.എ.എൽ.പി.എസ് പ്രധാനാധ്യാപിക റഹ്മത്ത് ഉദ്‌ഘാടനം ചെയ്തു. വി.പി. ബദ്റുദ്ദുജ സ്വാഗതം പറഞ്ഞു. അടക്കാകുണ്ട് സ്കൂളിലെ അധ്യാപികയായ സുഹറ പടിപ്പുര എഴുതിയ 'കനൽ പക്ഷികൾ പാടട്ടെ' കവിത സമാഹാരം ചാഴിയോട് എം.എ.എൽ.പി.എസ് സ്കൂൾ ലൈബ്രറിക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോജി കെ. അലക്സ്, വാർഡ് മെംബർ സി. ഹസീന, സി. ആബിദ്, അസ്ലം അമീൻ, സിറാജുദ്ദീൻ ആലുങ്ങൽ, സിറിൽ മാസ്റ്റർ, വി. മുജീബ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story