Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:03 AM GMT Updated On
date_range 2018-04-01T10:33:00+05:30കുറുവയില്‍ പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികൾ പദ്ധതി രേഖയിലുള്ളതായി ആക്ഷേപം
text_fieldsപടപ്പറമ്പ്: കുറുവ ഗ്രാമപഞ്ചായത്തിലെ 2018-19 വാര്‍ഷിക പദ്ധതി വിശദീകരണത്തിനായി അച്ചടിച്ച് വിതരണം ചെയ്‍ത അന്തിമ പദ്ധതിരേഖയില്‍ പ്രവൃത്തി നടക്കുന്ന പദ്ധതികൾ പൂർത്തീകരിച്ചതായി രേഖപ്പെടുത്തിയെന്ന് പരാതി. ആൻറി കറപ്ഷൻ ഫൗണ്ടേഷൻ പ്രവർത്തകരാണ് പരാതിയുമായി രംഗത്തെത്തിയത്. 2017-18 വാര്‍ഷിക പദ്ധതിയില്‍ ഒമ്പത് വിഭാഗങ്ങളിലായി 267 പ്രവൃത്തികളില്‍ പലതും പൂര്‍ത്തീകരിച്ചതായാണ് രേഖകളില്‍ കാണുന്നത്. 30 ശതമാനം പ്രവൃത്തികള്‍ സ്‍പില്‍ഓവര്‍ ആയി കാണിക്കുന്നു. എക്സ്പെന്‍ഡിച്ചര്‍ കാണിക്കുന്നതിന് മുന്‍കൂട്ടി ബില്ല് കാണിച്ച് തുക കൈപ്പറ്റുകയോ ട്രഷറിയില്‍ സമര്‍പ്പിക്കുകയോ ചെയ്തിരിക്കും. പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ബില്ലുകള്‍ ട്രഷറിയില്‍ സമര്‍പ്പിക്കാവൂ എന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് എക്സ്പെന്‍ഡിച്ചര്‍ ശതമാനം കൃത്രിമമായി ഉയര്‍ത്തുന്നതിന് തെറ്റായ വഴി സ്വീകരിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചുവെന്ന് പറയുന്ന നഴ്‌സറിയുള്ളത് വെള്ളം ലഭിക്കാത്ത വിജനമായ പ്രദേശത്താണ്. ഹരിജന്‍ കോളനികളിലെ സോളാര്‍ ലൈറ്റുകള്‍ എഗ്രിമെൻറ് പേപ്പറില്‍ മാത്രമാണെന്നും പ്രവർത്തകർ ആരോപിച്ചു. ഒരു കോളനിയിലും സോളാര്‍ ലൈറ്റ് സ്ഥാപിച്ചതായി കണ്ടില്ല. സ്‌കൂള്‍ ലബോറട്ടറികളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചതായി രേഖയിൽ കാണുന്നുണ്ടെങ്കിലും ഒന്ന് പോലും പൂര്‍ത്തീകരിച്ചതായി കണ്ടെത്തിയില്ല. ഇതിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ആൻറി കറപ്ഷന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പൂഴിത്തറ, പ്രസിഡൻറ് അബ്ദുല്‍ കരീം പിലായിച്ചോല, അബ്ദുല്ല ദേവന്‍കാടന്‍, സുലൈമാന്‍ ചോലശ്ശേരി എന്നിവര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
Next Story