Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2017 5:11 AM GMT Updated On
date_range 2017-09-30T10:41:58+05:30പ്ലാസ്റ്റിക് മുക്തമാവാൻ കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്
text_fieldsകരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിനെ സമ്പൂർണ പ്ലാസ്റ്റിക് മാലിന്യമുക്ത ഗ്രാമമാക്കാൻ പദ്ധതിയൊരുങ്ങുന്നു. 2018 ജനുവരി ഒന്നിന് പ്രഖ്യാപനം നടത്താൻ കഴിയുംവിധമാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ ഇക്കാര്യം അജണ്ടയാക്കി ഒക്ടോബർ മൂന്ന് മുതൽ ഗ്രാമസഭ ചേരുന്നുണ്ട്. കുടുംബശ്രീ, സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പ്ലാസ്റ്റിക്, തുകൽ, കുപ്പികൾ തുടങ്ങി വിവിധ മാലിന്യങ്ങൾ വെവ്വേറെയായി വീടുകളിൽനിന്ന് ശേഖരിച്ച് ലോറികളിൽ ഹൈദരാബാദിലേക്ക് അയക്കുകയാണ് ചെയ്യുക. ഒക്ടോബർ അവസാനത്തോടെ മാലിന്യശേഖരണവും കയറ്റി അയക്കലും ആരംഭിക്കും. ഡിസംബറോടെ നിലവിലെ മാലിന്യങ്ങളെല്ലാം ഒഴിവാക്കാനാവും. വെള്ളിയാഴ്ച ചേർന്ന ആരോഗ്യ സ്ഥിരംസമിതി യോഗം ഇത് ചർച്ച ചെയ്തു. ചെയർമാൻ എൻ.കെ. ഉണ്ണീൻകുട്ടി അധ്യക്ഷത വഹിച്ചു.
Next Story