Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാലക്കാട് നഗരസഭ ജൈവ...

പാലക്കാട് നഗരസഭ ജൈവ മാലിന്യം ശേഖരിക്കുന്നത് ഇന്നത്തോടെ നിർത്തും

text_fields
bookmark_border
പാലക്കാട്: ഏറെ വിവാദങ്ങൾക്കിടയിൽ പാലക്കാട് നഗരസഭ ശനിയാഴ്ച മുതൽ വീടുകളിൽനിന്ന് ജൈവമാലിന്യം സ്വീകരിക്കുന്നത് നിർത്തുന്നു. ഒക്ടോബർ രണ്ടു മുതൽ വീടുകളിൽ ഉറവിട മാലിന്യ സംസ്കരണമൊരുക്കണമെന്ന് നഗരസഭ കർശന നിർദേശം നൽകിയിരുന്നു. സെപ്റ്റംബർ ഒന്നുമുതൽ നഗരസഭ പരിധിയിൽ പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഉപയോഗിക്കുന്നത് നിർത്തിയിരുന്നു. വീടുകളിൽ ഉറവിട മാലിന്യ സൗകര്യമേർപ്പെടുത്തുന്നതിന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നഗരസഭ ടൗൺഹാളിൽ പ്രദർശനമൊരുക്കി. ആദ്യഘട്ട പ്രദർശനത്തിൽ ഉപകരണങ്ങൾ ലഭിക്കാത്തവർക്ക് സൗകര്യത്തിനു വേണ്ടിയാണ് രണ്ടാംഘട്ട പ്രദർശനമൊരുക്കിയത്. ശുചിത്വ മിഷനാണ് പരിപാടി സംഘടിപ്പിച്ചത്. പ്രദർശനം വെള്ളിയാഴ്ച സമാപിച്ചു. അടുത്ത നാല് ദിവങ്ങൾ തുടർച്ചയായ അവധിയായതിനാൽ ശനിയാഴ്ച കൂടിയേ നഗരസഭ മാലിന്യം ശേഖരിക്കൂ. ജൈവമാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നത് നിർത്തലാക്കിയത് ഉറവിട മാലിന്യ സംസ്കരണം ശീലം ആളുകളിൽ വളർത്താനാണെന്നാണ് നഗരസഭയുടെ വിശദീകരണം. സ്വന്തമായി ഉറവിട മാലിന്യം സംസ്കരണം നടത്താൻ സാധിക്കാത്തവർക്ക് തുമ്പൂർമുഴി മോഡൽ സൗകര്യമൊരുക്കുമെന്നും നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഫ്ലാറ്റുകളിൽ ജീവിക്കുന്നവരുടെയും രണ്ട് സ​െൻറിൽ വീടുകെട്ടി താമസിക്കുന്നവരുടെയും പ്രശ്നങ്ങൾ പരിഹരിക്കാതെയാണ് മാലിന്യം ശേഖരിക്കുന്നത് നിർത്തുന്നതെന്ന് വിമർശനം ഉയർന്നിരുന്നു. ഇതു വകവെക്കാതെയാണ് രണ്ടുമുതൽ മാലിന്യ ശേഖരണം നിർത്തലാക്കുന്നത്. ഫ്ലാറ്റ് നിവാസികളുടെ നേതൃത്വത്തിൽ നഗരസഭക്കെതിരെ സമരം നടന്നിരുന്നു. സമരം ഉദ്ഘാടനം ചെയ്ത എം.ബി. രാജേഷ് എം.പിയുടെ നിലപാടിന് വിരുദ്ധമായി ഇടതു കൗൺസിലർമാർ നിലപാട് സ്വീകരിച്ചത് സി.പി.എം ഇടപെട്ട് തിരുത്തിയിരുന്നു. നഗരസഭ വാഗ്ദാന ലംഘനം നടത്തിയെന്ന ആരോപണവുമായി രണ്ടാം തവണയും ഫ്ലാറ്റ് നിവാസികൾ രംഗത്തെത്തി. ഒക്ടോബർ രണ്ടു മുതൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവരുടെ സഹായത്തോടെ പരിശോധന കർശനമാക്കുകയും മാലിന്യം തള്ളുന്ന കേന്ദ്രങ്ങളിൽ കാമറ സ്ഥാപിക്കുകയും ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story