Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരനെല്‍കൃഷിയില്‍...

കരനെല്‍കൃഷിയില്‍ നൂറുമേനി വിളവുമായി​ വേണുകുമാർ

text_fields
bookmark_border
വണ്ടൂര്‍: പ്രതികൂല കാലാവസ്ഥയിലും കരനെല്‍കൃഷിയില്‍ നൂറുമേനി വിളവുമായി തിരുവാലി തോടായം സ്വദേശി ചാലപ്പുറം വേണുകുമാർ. വട്ടപ്പറമ്പിലെ രണ്ടേക്കറിലാണ് ഇദ്ദേഹം ഉമയിനത്തില്‍പെട്ട നെല്ല് പാകിയത്. പത്ര ഏജന്‍സിയോടൊപ്പം ഓട്ടോ ഡ്രൈവര്‍ കൂടിയായ വേണു ഒഴിവുവേളകള്‍ ഫലപ്രദമായി ഉപയോഗിച്ചാണ് കൃഷിഭവ​െൻറ സഹകരണത്തോടെ നൂറുമേനി കൊയ്യാനൊരുങ്ങുന്നത്. വീട്ടാവശ്യത്തിന് പച്ചക്കറികള്‍ സ്വന്തമായി ഉൽപാദിപ്പിക്കുന്ന ഇദ്ദേഹം ഞായറാഴ്ച നടക്കുന്ന കൊയ്ത്ത് ജനകീയോത്സവമാക്കാനുള്ള ഒരുക്കത്തിലാണ്. കൃഷി ഓഫിസർ പി.എം. മെഹറുന്നീസയുടെ പ്രേരണകൂടിയാണ് തുണയായത്. കൃഷിഭവനിൽനിന്നും 15,000 രൂപയുടെ സബ്സിഡിയും ലഭിച്ചു. കൃഷി വിജയമായതോടെ അടുത്ത വർഷം കൂടുതൽ കൃഷിയിറക്കാനുള്ള തീരുമാനത്തിലാണ് വേണുകുമാർ.
Show Full Article
TAGS:LOCAL NEWS 
Next Story