Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'വിമാനക്കമ്പനികളുടെ...

'വിമാനക്കമ്പനികളുടെ നിരക്ക് വർധന നിയന്ത്രിക്കണം'

text_fields
bookmark_border
പൊന്നാനി: തീർഥാടകരുൾപ്പെടെയുള്ള യാത്രക്കാരെ വലക്കുന്ന വിമാനക്കമ്പനികളുടെ നിരക്ക് വർധന നിയന്ത്രിക്കണമെന്ന് ഹജ്ജ്-ഉംറ തീർഥാടക സംഗമം ആവശ്യപ്പെട്ടു. സിദ്ദീഖ് മൗലവി അയിലാക്കാട് ഉദ്ഘാടനം ചെയ്തു. ഇമ്പിച്ചിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. കുഞ്ഞാപ്പ ഫൈസി ഉംറ ക്ലാസെടുത്തു. ഹാജിമാർക്ക് സ്വീകരണം നൽകി. നൗഫൽ സഅദി, വി.പി. ഷംസുദ്ദീൻ ഹാജി, ടി.പി. മുഹമ്മദലി മുസ്ലിയാർ, സലാം സഅദി കക്കിടിപ്പുറം, ആലുങ്ങൽ അഹ്മദുണ്ണി ഹാജി, മൊയ്ദീൻ ഹാജി ശുകപുരം എന്നിവർ സംസാരിച്ചു. സമാപന പ്രാർഥനക്ക് സീതിക്കോയ അൽ ബുഖാരി നേതൃത്വം നൽകി. കേരളോത്സവം-2017 പൊന്നാനി: നഗരസഭ കേരളോത്സവം കളരിപ്പയറ്റ് മത്സരത്തോടെ ഞായറാഴ്ച രാവിലെ 10ന് എ.വി ഹൈസ്കൂളിൽ ആരംഭിക്കും. എല്ലാ ക്ലബ് പ്രവർത്തകരും മത്സരാർഥികളും കൃത്യസമയത്തുതന്നെ പങ്കെടുക്കണമെന്ന് കൺവീനർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story