Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൈയെഴുത്ത് മാസികകൾ...

കൈയെഴുത്ത് മാസികകൾ പ്രകാശനം ചെയ്തു

text_fields
bookmark_border
തിരൂർ: നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ തയാറാക്കിയ ക്ലബ് തല കൈയെഴുത്ത് മാസികകൾ തുഞ്ചൻപറമ്പിൽ പി.ടി.എ. പ്രസിഡൻറ് സി. മോഹനന് നൽകി എം.ടി. വാസുദേവൻ നായർ പ്രകാശനം ചെയ്തു. അധ്യാപകനായ യു.എ. മജീദി​െൻറ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തോടെയാണ് മാസികകൾ തയാറാക്കിയത്. പ്രധാനാധ്യാപകൻ പി.എ. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി. രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണൻ, ചാത്തനാത്ത് അച്യുതനുണ്ണി, കെ.എസ്. വെങ്കിടാചലം, പി. നന്ദകുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപൽ കെ.പി. സുലൈഖ, അധ്യാപകരായ എം. ആസ്യ, കെ.എൻ. ഷാജു, സി.പി. കൃഷ്ണൻ, ഇ.പി. പ്രഭശ്രീ, പി.എ. മാർഗരറ്റ്, പി.പി. രമേശൻ, എം. മീന, പി. കിരാതമൂർത്തി, എസ്. അനിൽകുമാർ, അനുരൂപൻ എന്നിവർ സംബന്ധിച്ചു. Tir w2 Photo: നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കൈയെഴുത്ത് മാസികകളുടെ പ്രകാശനം തുഞ്ചൻ പറമ്പിൽ എം.ടി. വാസുദേവൻ നായർ നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story