Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയു.ഡി.എഫ് രാപ്പകൽ സമരം ...

യു.ഡി.എഫ് രാപ്പകൽ സമരം അഞ്ചിന്​

text_fields
bookmark_border
മലപ്പുറം: കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഒക്ടോബർ അഞ്ചിന് യു.ഡി.എഫ് നേതൃത്വത്തിൽ രാപ്പകൽ സമരം സംഘടിപ്പിക്കും. ഒക്ടോബർ അഞ്ചിന് രാവിലെ പത്തുമുതൽ ആറിന് രാവിലെ പത്തുവരെ നടക്കുന്ന സമരത്തിന് യു.ഡി.എഫ് സംസ്ഥാന, ജില്ല, നിയോജകമണ്ഡലം നേതാക്കൾ നേതൃത്വം നൽകും. സമരം വിജയിപ്പിക്കുന്നതിന് യു.ഡി.എഫ് ജില്ല ഭാരവാഹികളുടെ യോഗം അഭ്യർഥിച്ചു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, പി.വി. അബ്ദുൽ വഹാബ് എം.പി, എ.പി. അനിൽകുമാർ എം.എൽ.എ, അഡ്വ. യു.എ. ലത്തീഫ്, ഇ. മുഹമ്മദ്കുഞ്ഞി, അഡ്വ. നാലകത്ത് സൂപ്പി, സബാഹ് പുൽപ്പറ്റ, കെ.പി. അബ്ദുൽമജീദ്, സലീം കുരുവമ്പലം, വെന്നിയൂർ മുഹമ്മദ്കുട്ടി, ഒ.ജെ. ബിജു, വി.എ. കരീം, കെ.എം. ഗിരിജ, ഇസ്മായീൽ മൂത്തേടം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story