Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2017 5:01 AM GMT Updated On
date_range 30 Sep 2017 5:01 AM GMTകൃഷിയുടെ നല്ലപാഠം പകർന്ന് വിദ്യാർഥികൾ
text_fieldsbookmark_border
കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെ നേതൃത്വത്തിൽ അടുക്കളത്തോട്ടം പദ്ധതി 'ഒരു കൈ ഒരു തൈ'ക്ക് തുടക്കംകുറിച്ചു. വിഷരഹിത പച്ചക്കറി ലഭ്യമാക്കുക, കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യവും കാർഷിക സംസ്കാരവും വളർത്തിയെടുക്കുക, മണ്ണെറിഞ്ഞ് വളരുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. പ്രധാനാധ്യാപകൻ ബഷീർ കരുണിയൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ. ഇബ്രാഹീം ഹാജി, പ്രൻസിപ്പൽ അലി കടവണ്ടി, അധ്യാപകരായ മുജീബ്, ഫാരിസ്, സുഭദ്ര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. caption കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ് വിദ്യാർഥികൾ ആരംഭിച്ച അടുക്കളത്തോട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story