Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിയന്ത്രണം വിട്ട കാർ...

നിയന്ത്രണം വിട്ട കാർ കൈത്തോട്ടിലേക്ക് മറിഞ്ഞു

text_fields
bookmark_border
ഷൊർണൂർ: നിയന്ത്രണം വിട്ട കാർ റോഡിൽനിന്ന് തെന്നിമാറി കൈത്തോട്ടിൽ വീണു. ഒരു കുട്ടിയടക്കം ആറ് പേർ കാറിലുണ്ടായിരുന്നെങ്കിലും പോറലേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഷൊർണൂർ സ്വദേശിയായ ഷാജിയും കുടുംബവും നെടുമ്പാശ്ശേരി എയർപോർട്ടിൽ പോയി മടങ്ങുംവഴി പുലർച്ച അഞ്ചിനായിരുന്നു അപകടം. ഷൊർണൂർ-തൃശൂർ സംസ്ഥാന പാതയിൽ ഷൊർണൂർ കുളഞ്ചീരി കുളത്തി​െൻറ തിരിവിൽ കാർ റോഡിൽനിന്ന് മാറി ക്രിസ്ത്യൻ പള്ളിയോട് ചേർന്ന മതിൽ തകർത്ത് ഇവിടെയുള്ള കൈത്തോട്ടിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വാഹനമോടിച്ചയാൾ ഉറങ്ങിയതാണ് അപകടകാരണമെന്ന് കരുതുന്നു. സംഭവം നടന്നയുടനെ ഇതുവഴി വന്നയാൾ ഡോർ തുറന്ന് ഓരോരുത്തരെയും കൈ പിടിച്ച് പുറത്തെത്തിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story