Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്-.എഫ്.ഐ ജാഥക്ക്​...

എസ്-.എഫ്.ഐ ജാഥക്ക്​ സ്വീകരണം

text_fields
bookmark_border
പൊന്നാനി: എസ്-.എഫ്.ഐ വടക്കൻ മേഖല ജാഥക്ക് പൊന്നാനി എം.ഇ.എസ് കോളജിൽ സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ എം. വിജിനെ ഹാരമണിയിച്ച് സ്വീകരിച്ചു. എം.ഇ-.എസ് കോളജിൽ വിദ്യാർഥികളോട് മാനേജ്മ​െൻറ് അസഹിഷ്ണുതയാണ് പുലർത്തുന്നതെന്ന് വിജിൻ പറഞ്ഞു. മുഹമ്മദ് റാഫി, മഹ്റൂഫ്, പ്രതിൻ സാജ് എന്നിവർ സംസാരിച്ചു. കോൺഗ്രസ് പ്രതിഷേധ സംഗമം പൊന്നാനി: പൊന്നാനി അഞ്ചുകണ്ണി പാലം നിർമാണം വൈകുന്നതിനെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സംഗമം നടത്തി. ആറാം വാർഡ് മുൻ കൗൺസിലർ കമല ടീച്ചറുടെ പരിശ്രമത്തി​െൻറ ഫലമായി മുൻ മുനിസിപ്പൽ ഭരണസമിതി പാസാക്കിയ പദ്ധതി വൈകുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കഴിഞ്ഞ ഭരണസമിതി നിർമാണാനുമതി നൽകിയ ഈ നടപ്പാലത്തി​െൻറ നിർമാണം എത്രയും പെട്ടെന്ന് ആരംഭിക്കാനുള്ള നടപടികൾ മുനിസിപ്പൽ ഭരണസമിതി കൈക്കൊള്ളണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഉണ്ണികൃഷ്ണൻ പൊന്നാനി, കെ.പി. അബ്ദുൽ ജബ്ബാർ, സി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. അനധികൃത പാർക്കിങ്; നടപടിയുമായി പൊലീസ് ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന് മുന്നിലെ അനധികൃത പാർക്കിങ്ങിനെതിരെ ചങ്ങരംകുളം പൊലീസ് നടപടി ആരംഭിച്ചു. എസ്.ഐ മനീഷി​െൻറ നേതൃത്വത്തിൽ അനധികൃത പാർക്കിങ് നടത്തിയ മുഴുവൻ വാഹനങ്ങൾക്കും ഫൈൻ ചുമത്തുന്നതിനായി സ്റ്റിക്കർ പതിച്ചു. ഇരുനൂറോളം വാഹനങ്ങൾക്കെതിരെയാണ് നടപടി. ഇവിടെനിന്ന് നമ്പർ പ്ലേറ്റില്ലാത്ത മൂന്ന് ബൈക്കുകൾ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഷോപ്പിങ് കോംപ്ലക്സിലെ മുറികൾ തുറക്കാൻ കഴിയാത്ത വിധത്തിലായിരുന്നു ഏറെ വാഹനങ്ങളും പാർക്ക് ചെയ്തിരുന്നത്. ഇതിനെതിരെ മുറികൾ ലേലം വിളിച്ചെടുത്തവരുടെയും പരാതികൾ നിലവിലുണ്ട്. ഏറെക്കാലമായി അനധികൃത പാർക്കിങ്ങിനെതിരെ അറിയിപ്പ് നൽകുകയും ബോർഡ് സ്ഥാപിച്ചിട്ടും പാർക്കിങ് തുടർന്നതിനാൽ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് നടപടി. Tir p13 ഫോട്ടോ: ചങ്ങരംകുളം ഷോപ്പിങ് കോംപ്ലക്സിലെ അനധികൃത പാർക്കിങ്ങിനെതിരെ പൊലീസ് നടപടി ആരംഭിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story