Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎടയൂർ മണ്ഡലം കോൺഗ്രസ്​...

എടയൂർ മണ്ഡലം കോൺഗ്രസ്​ പ്രസിഡൻറ്​ ചുമതലയേറ്റു

text_fields
bookmark_border
എടയൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറായി കെ. മുഹമ്മദ് കുട്ടി ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങ് കെ.പി.സി.സി നിർവാഹക സമിതി അംഗം പി. കൃഷ്‌ണൻ നായർ ഉദ്‌ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അഡ്വ. മുജീബ് കൊളക്കാട് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ സി.പി. ഉമ്മർ ഗുരുക്കൾ, പി.സി. നൂർ, മുൻ ഡി.സി.സി സെക്രട്ടറി വി. മധുസൂദനൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി. മുരളീധരൻ, എം.ടി. അബ്ദുൽ അസീസ്, കെ.പി. വേലായുധൻ, മണ്ഡലം പ്രസിഡൻറുമാരായ പറശ്ശേരി അസൈനാർ (വളാഞ്ചേരി), കെ. മൊയ്‌തു മാസ്റ്റർ (ഇരിമ്പിളിയം), കെ.പി. സുരേന്ദ്രൻ (മാറാക്കര), മച്ചിഞ്ചേരി കുഞ്ഞുമുഹമ്മദ്, ഷാനവാസ്, സുധീഷ് എന്നിവർ സംസാരിച്ചു. കെ. മുഹമ്മദ് കുട്ടി മറുപടി പ്രസംഗം നടത്തി. കുറ്റിപ്പുറം ഉപജില്ല കായിക മേള: സ്വാഗത സംഘം രൂപവത്കരിച്ചു വളാഞ്ചേരി: ഒക്ടോബർ ഒമ്പത്, 10 തീയതികളിൽ വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന കുറ്റിപ്പുറം ഉപജില്ല കായിക മേള വിജയിപ്പിക്കാൻ സ്വാഗത സംഘം രൂപവത്കരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.കെ. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ് കുഞ്ഞാവ വാവാസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.പി. ഫാത്തിമ കുട്ടി, വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡൻറ് യു. ശിഹാബ്, ആർ.കെ. പ്രശാന്ത്, ഇ.പി. ഗോപി മാസ്റ്റർ, സി.കെ. ശോഭ എന്നിവർ സംസാരിച്ചു. എം. മോഹൻദാസ് സ്വാഗതവും പി. ഗോവിന്ദൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: യു. ശിഹാബ് (ചെയർമാൻ), എം.പി. ഫാത്തിമ കുട്ടി (ജന. കൺ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story