Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2017 5:07 AM GMT Updated On
date_range 2017-09-29T10:37:18+05:30ഇന്ന് മഹാനവമി, നാളെ വിജയദശമി
text_fieldsമലപ്പുറം: വിജയദശമിക്ക് മുന്നോടിയായി വെള്ളിയാഴ്ച മഹാനവമി ആഘോഷിക്കും. ആയുധങ്ങളും പുസ്തകങ്ങളും വ്യാഴാഴ്ച വൈകീേട്ടാടെ ക്ഷേത്രങ്ങളിലും വീടുകളിലും പൂജക്കുവെച്ചു. ശനിയാഴ്ച വിജയദശമി ദിനത്തിൽ കുട്ടികൾ ആദ്യക്ഷരം കുറിക്കും. ജില്ലയിലെ സാംസ്കാരിക കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ഇതിനായി വിപുല സംവിധാനങ്ങൾ ഒരുങ്ങി. തിരൂർ തുഞ്ചൻപറമ്പ്, പൂന്താനം ഇല്ലം, മേൽപ്പത്തൂർ ഇല്ലം തുടങ്ങി ജില്ലയിലെ സാഹിത്യ-സാംസ്കാരിക ഇടങ്ങളിൽ കൂടുതൽ പേർ എത്തും. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്, തളി, തിരുനാവായ നാവാമുകുന്ദ, വൈരേങ്കാട്, തൃക്കണ്ടിയൂർ, കാടാമ്പുഴ, കുറ്റിപ്പുറം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും എഴുത്തിനിരുത്തിന് നിരവധിപേരെത്തും. തിരൂർ തുഞ്ചൻപറമ്പിൽ ശനിയാഴ്ച രാവിലെ അഞ്ചിന് കുട്ടികളുടെ വിദ്യാരംഭം ആരംഭിക്കും. എം.ടി. വാസുദേവന്‍ നായര്‍ അടക്കമുള്ള പ്രമുഖരും പാരമ്പര്യ എഴുത്താശാന്മാരും കുട്ടികള്‍ക്ക് ആദ്യക്ഷരം പകരും. പെരിന്തൽമണ്ണ പൂന്താനം ഇല്ലത്ത് രാവിലെ ഏഴിന് വിദ്യാരംഭം ആരംഭിക്കും. തുടര്‍ന്ന് 9.30ന് കവികളുടെ വിദ്യാരംഭം നടക്കും. എഴുത്തിനിരുത്തൽ ചടങ്ങിനൊപ്പം നൃത്തം, സംഗീതം, ചിത്രകല എന്നിവയിലും തുടക്കം കുറിക്കും. തിരൂർ തുഞ്ചൻ പറമ്പിൽ രാവിലെ 9.30ന് കവികളുടെ വിദ്യാരംഭം ആരംഭിക്കും.
Next Story