Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2017 5:04 AM GMT Updated On
date_range 2017-09-29T10:34:40+05:30മലപ്പുറം ഇരുട്ടിൻപുറം; ആരോട് പറയാൻ, ആരു കേൾക്കാൻ
text_fieldsമലപ്പുറം: ജില്ല ആസ്ഥാനത്തെ തെരുവുവിളക്കുകൾ കത്താത്ത പ്രശ്നത്തിന് ഇനിയും പരിഹാരമായില്ല. നഗരഹൃദമായ കുന്നുമ്മൽ ജങ്ഷനിൽനിന്നുള്ള നാല് പ്രധാന റോഡുകളിലെയും എൽ.ഇ.ഡി ബൾബുകൾ മിക്കതും അണഞ്ഞിട്ട് ആഴ്ചകളായി. രാത്രി പത്ത് കഴിഞ്ഞാൽ ടോർച്ചെടുക്കാതെ റോഡിലിറങ്ങാൻ വയ്യ എന്നതാണ് സ്ഥിതി. ടൈമർ കേടുവന്നതുമൂലമാണ് ഇവ കത്താത്തതെന്നാണ് കെ.എസ്.ഇ.ബിയും നഗരസഭയും നൽകുന്ന വിശദീകരണം. പെരിന്തൽമണ്ണ റോഡിൽ കലക്ടർ ബംഗ്ലാവ് വരെ തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല. മഞ്ചേരി റോഡിലും ഇതുതന്നെയാണ് അവസ്ഥ. ഇവിടെ മൂന്നാംപടി മുതൽ മുണ്ടുപറമ്പ് വരെ കൂരിരുട്ടാണ്. ദേശീയപാതയായ കുന്നുമ്മൽ-പൊലീസ് സ്റ്റേഷൻ-കോട്ടപ്പടി റോഡിലെ കോരങ്ങോട് ഭാഗത്ത് എൽ.ഇ.ഡി ബൾബുകൾ കത്താത്തത് സാമൂഹിക വിരുദ്ധർക്ക് അനുഗ്രഹമായിട്ടുണ്ടെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ബസ്സ്റ്റാൻഡ് റോഡിലെ ചില ബൾബുകളും കത്തുന്നില്ല. ഉൾപ്രദേശങ്ങളിൽ സ്ഥാപിച്ച എൽ.ഇ.ഡികളുടെ കഥയും വ്യത്യസ്തമല്ല. മുമ്പ് വൈകുന്നേരമായാൽ സ്വിച്ചിടുകയായിരുന്നു. പലപ്പോഴും പകൽ സമയങ്ങളിൽ കത്തിക്കിടന്നതിനാൽ കെ.എസ്.ഇ.ബി ഏതാനും മാസം മുമ്പ് ടൈമർ സ്ഥാപിച്ചു. ഇതിന് ശേഷമാണ് കൂട്ടത്തോടെ പ്രവർത്തനരഹിതമായത്. നഗരസഭയാണ് ബൾബുകൾ നന്നാക്കേണ്ടതെന്ന് കെ.എസ്.ഇ.ബി അധിക-ൃതകർ പറയുന്നു. എന്നാൽ, പെട്ടെന്ന് കേടുവന്നതിന് ഉത്തരവാദി കെ.എസ്.ഇ.ബിയാണെന്ന നിലപാടാണ് നഗരസഭക്ക്. കടകളിലെ വെളിച്ചമാണ് രാത്രി 10 വരെ ആശ്രയം. തെരുവുനായ് ശല്യവും രൂക്ഷമാണ്. മഴക്കാലമാണെന്നത് പ്രശ്നത്തിെൻറ ഗൗരവം വർധിപ്പിക്കുന്നു.
Next Story