Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ല റോളർ സ്കേറ്റിങ്​ ...

ജില്ല റോളർ സ്കേറ്റിങ്​ ചാമ്പ്യൻഷിപ് ഒന്ന്​, രണ്ട്​ തീയതികളിൽ

text_fields
bookmark_border
കോട്ടക്കൽ: ജില്ല റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ് ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. പരിപാടിയുടെ പ്രചാരണാർഥം എ.കെ.എം.എച്ച്.എസ് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടക്കലിൽ വിളംബര റാലി നടത്തി. പി.ടി.എ പ്രസിഡൻറ് ജുനൈദ് പരവക്കൽ റാലി ഫ്ലാഗ്ഓഫ് ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൻ ബുഷ്റ ഷബീർ സംസാരിച്ചു. അധ്യാപകരായ ഷഫീഖ്, സമീർ, നികേഷ്, ഫവാസ്, ഷമീർ എം. നിജ, ഷൈജ, അനീഷ്, ജയദേവൻ, ജൌഹര്‍ എന്നിവർ നേതൃത്വം നൽകി. -- പടം / ജില്ലാ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ് വിളംബര റാലിയുടെ ഭാഗമായി എ കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി വിദ്യാർഥികൾ നടത്തിയ വിളംബര റാലി
Show Full Article
TAGS:LOCAL NEWS 
Next Story