Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസെവൻസ് ഫുട്ബാൾ...

സെവൻസ് ഫുട്ബാൾ അസോ.ജില്ല സമ്മേളനം ഒന്നിന്

text_fields
bookmark_border
മലപ്പുറം: സെവൻസ് ഫുട്ബാൾ അസോസിയേഷൻ ജില്ല സമ്മേളനം ഒക്ടോബർ ഒന്നിന് മേലാറ്റൂർ ചെമ്മാണിയോട് പ്രജിത് മാസ്റ്റർ നഗറിൽ (എ.ബി.കെ ഓഡിറ്റോറിയം) നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 10ന് മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസഥാന പ്രസിഡൻറ് കെ.എം. ലെനിൻ മുഖ്യപ്രഭാഷണം നടത്തും. ടൂർണമ​െൻറ് കമ്മിറ്റികൾ, ടീം മാനേജർമാർ, റഫറിമാർ എന്നിവരെ പ്രതിനിധീകരിച്ച് 200ഓളം പ്രതിനിധികൾ പങ്കെടുക്കും. 2016-17 സീസണിലെ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഗ്ലിസ്റ്റർ ചെമ്മാണിയോടി​െൻറ 'കളിയിൽ ഒരു വീട്' പദ്ധതിയുടെ ശിലാസ്ഥാപനവും നടക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സൂപ്പർ അഷ്റഫ്, ട്രഷറർ കെ.ടി. ഹംസ, ജില്ല സെക്രട്ടറി സലാഹുദ്ദീൻ മമ്പാട് എന്നിവർ സംബന്ധിച്ചു. box മെഡിഗാർഡ് മികച്ച ടീം; സുജിത്ത് ഭാവി താരം മലപ്പുറം: സെവൻസ് ഫുട്ബാൾ അസോസിയേഷൻ 2016-17 സീസണിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കോട്ടക്കൽ അൽ അസ്ഹർ സെവൻസാണ് മികച്ച ടൂർണമ​െൻറ്. ആറ് കിരീടങ്ങൾ കരസ്ഥമാക്കിയ മെഡിഗാർഡ് അരീക്കോട് മികച്ച ടീമായും സ്കൈ ബ്ലൂ എടപ്പാളി​െൻറ നൗഷാദ് താരമായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു പുരസ്കാരങ്ങൾ: ഗോൾകീപർ- ഷാനു (എ.വൈ.സി ഉച്ചാരക്കടവ്), ഡിഫൻഡർ- ഷമീൽ (സൂപർ സ്റ്റുഡിയോ മലപ്പുറം), ഫോർവേഡ്- കുട്ടൻ, ഭാവി വാഗ്ദാനം- എം.എസ്. സുജിത്ത് (ഇരുവരും ഫിഫ മഞ്ചേരി), വിദേശ താരം- ടൈറ്റസ് കൂപ്പർ (കെ.എഫ്.സി കാളികാവ്).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story