Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലോകകപ്പ്‌ ഫുട്ബാളിനെ...

ലോകകപ്പ്‌ ഫുട്ബാളിനെ വരവേറ്റ്‌ വിദ്യാർഥികളുടെ കൂട്ടയോട്ടം

text_fields
bookmark_border
തിരൂരങ്ങാടി: ഫിഫ ലോകകപ്പിനെ വരവേൽക്കാൻ വൺ മില്യൻ ഗോൾ പ്രചാരണത്തി​െൻറ ഭാഗമായി ചാത്രത്തൊടി വട്ടപ്പറമ്പ്‌ എ.എം.എൽ.പി സ്കൂളിൽ കൂട്ടയോട്ടവും ഷൂട്ടൗട്ടും നടത്തി. ടൂർണമ​െൻറിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ ജഴ്സിയണിഞ്ഞാണ് വിദ്യാർഥികൾ കൂട്ടയോട്ടത്തിൽ പങ്കെടുത്തത്‌. വൺ മില്യൻ ഗോളിലേക്ക്‌ 350 ഗോളുകൾ വിദ്യാർഥികൾ സ്കോർ ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ് കെ. കലാം മാസ്റ്റർ കൂട്ടയോട്ടം ഫ്ലാഗ്‌ഓഫ്‌ ചെയ്തു. വാർഡ്‌ അംഗം എം. മജീദ്‌, അധ്യാപകരായ സക്കീർ, ഇസ്മായിൽ, അർഷദ്‌, മുനീർ ചൊക്ലി, സൽമാൻ ചിറയിൽ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story