Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവണ്‍ മില്യൺ ഗോള്‍:...

വണ്‍ മില്യൺ ഗോള്‍: ആവേശത്തോടെ തുടക്കം എടക്കര:

text_fields
bookmark_border
എടക്കര: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ മാമാങ്കത്തിന് മലയോര നാട്ടില്‍ ഗോള്‍വര്‍ഷം തീര്‍ത്ത് വരവേല്‍പ്പ്. ലോകകപ്പി​െൻറ പ്രചാരണാര്‍ഥം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'വണ്‍ മില്യണ്‍ ഗോള്‍' പരിപാടിയിലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളായത്. എടക്കര ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തില്‍ പത്ത് കേന്ദ്രങ്ങളിലായി നടന്ന പരിപാടിയില്‍ 2288 ഗോളുകള്‍ അടിച്ചു. പ്രസിഡൻറ് ആലീസ് അമ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കബീര്‍ പനോളി, നിഷാദ് മഠത്തില്‍, അസീസ് ഉണിച്ചന്തം, അബ്്ദുല്‍ ലത്തീഫ്, അബ്്ദുന്നാസര്‍, കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മൂത്തേടം ഗവ. സ്കൂളിലെ നാഷനല്‍ സർവിസ് സ്കീമി​െൻറ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ 730 ഗോളുകള്‍ അടിച്ചു. മുസ്തഫ, കെ. അറമുഖന്‍, ജൂബി, റഷീദ് തങ്ങള്‍, ഗഫൂര്‍ കല്ലറ, മധുസൂദനന്‍, അനില്‍ കുമാര്‍, സുരേന്ദ്രനാഥ്, റെമീന, കാഞ്ചന, ജയരാജന്‍, റിംഷാന്‍, അഫീഫ്, അമല്‍, അന്‍സാജ്, ഋഷികേശ്, ഉമ്മര്‍ കോയ എന്നിവര്‍ നേതൃത്വം നല്‍കി. പാലാട് ഇ.എം.ഒ സ്കൂളില്‍ നടന്ന പരിപാടി വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകു ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ എം. മുഹമ്മദ് അഷ്റഫ്, മാനു കോന്നാടന്‍, പ്രിന്‍സിപ്പല്‍ സി.വി. അബ്്ദുല്‍ റസാഖ്, കെ.ടി. അബ്്ദുല്‍ റസാഖ്, എ. അബ്്ദുല്ല, കെ.ടി. മുഹമ്മദ്കുട്ടി, സി.കെ. സജീര്‍, എ.ആര്‍. സുരേഷ്ബാബു, ഇ.പി. അബ്്ദുന്നാസര്‍, എം.ടി. അബ്്ദുറഹ്മാന്‍, സി.എം. അക്ബറലി എന്നിവര്‍ നേതൃത്വം നല്‍കി. CAPTION 1) മൂത്തേടം ഗവ. സ്കൂള്‍ എന്‍.എസ്.എസ് നടത്തിയ വണ്‍ മില്യണ്‍ ഗോള്‍ പരിപാടി 2) പാലാട് ഇ.എം.ഒ സ്കൂളില്‍ നടന്ന പരിപാടി വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകു ഉദ്ഘാടനം ചെയ്യുന്നു ബോധവത്കരണ ക്ലാസ് നടത്തി എടക്കര: എം.ആര്‍ വാക്സിനേഷന്‍ കാമ്പയി​െൻറ ഭാഗമായി പോത്തുകല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സറഫുന്നീസ ഉദ്ഘാടനം ചെയ്തു. ഡോ. ഷഫീഖ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. അരുണ്‍കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അംഗന്‍വാടി, ആശാ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, സ്കൂള്‍ പ്രധാനാധ്യാപകര്‍, പി.ടി.എ പ്രസിഡൻറുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story