Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലോക വിനോദ സഞ്ചാര ദിനം

ലോക വിനോദ സഞ്ചാര ദിനം

text_fields
bookmark_border
നിലമ്പൂർ: ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് അമൽ കോളജ് ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്മ​െൻറും ടൂറിസം ക്ലബു ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി നടത്തിയ ടൂറിസം ഫെസ്റ്റ് ശ്രദ്ധേയമായി. സുസ്ഥിര വിനോദസഞ്ചാരം, വികസനത്തിനൊരുപാധി എന്നതായിരുന്നു ഈ വർഷത്തെ ഐക്യരാഷ്ട്ര സഭയുടെ ലോക ടൂറിസം സംഘടനയുടെ സന്ദേശം. പ്രകൃതിക്ക് കോട്ടം തട്ടാതെയുള്ള വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്കൊപ്പം പ്രാദേശിക ജനങ്ങൾക്ക് വരുമാനവും ഉറപ്പാക്കിയാൽ വികസനം സാക്ഷാത്കരിക്കാമെന്ന സന്ദേശം ജനങ്ങൾക്ക് മുന്നിലെത്തിക്കാനാണ് ടൂറിസം ഫെസ്റ്റ് സംഘടിപ്പിച്ചത്. തികച്ചും പ്രകൃതിയോടിണങ്ങിച്ചേർന്നുള്ള ആഘോഷമാണ് ഇതോടനുബന്ധിച്ച് നിലമ്പൂരിൽ നടന്നത്. മലബാറി‍​െൻറ ഉൾനാടൻ കളിയായ മഡ്ഫുഡ്ബാൾ, പാലക്കയം കോളനിയിലെ ആദിവാസികൾ തയാറാക്കിയ വിവിധ കാട്ടുവിഭവങ്ങൾ, കളിമൺ പാത്ര നിർമാണം, കുടുംബശ്രീ പ്രവർത്തകരുടെ വിവിധ ഭക്ഷ്യോൽപന്നങ്ങൾ തുടങ്ങി വ്യത്യസ്തമായ പ്രദർശനങ്ങൾ നടത്തിയാണ് വിദ്യാർഥികളുടെയും അധ‍്യാപകരുടെയും കൂട്ടായ്മ വിനോദ സഞ്ചാര ദിനം ആചരിച്ചത്. നാട്ടുകാരും യാത്രക്കാരും വിദ്യാർഥികളും പങ്ക് ചേർന്നത് ആഘോഷത്തിന് ഉത്സവപ്രതീതിയേകി. ഫെസ്റ്റ് ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപൽ ഡോ. എം. ഉസ്മാൻ അധ‍്യക്ഷത വഹിച്ചു. എസ്. അനുജിത്ത്, വി.കെ. ഹഫീസ്, കെ.പി. ജനീഷ് ബാബു, കെ. വരുൺ, പി. ജുനൈദ് എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ ഷിബിലു റഹ്മാൻ, സൈഷ്ണവ്, അബ്്ദുൽ അസീസ്, രാംജിത്ത്, ബബ്്ലു റഹൂഫ് തുടങ്ങിയവർ നേതൃത്വം നൽകി. CAPTION:1 ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് അമൽ കോളജ് ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്മ​െൻറും ടൂറിസം ക്ലബും മലപ്പുറം ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി നടത്തിയ ടൂറിസം ഫെസ്റ്റ് ആഘോഷത്തിൽ നിന്ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story