Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെട്ടിട നമ്പർ:...

കെട്ടിട നമ്പർ: ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മുനിസിപ്പൽ സെക്രട്ടറിയെ ഉപരോധിച്ചു

text_fields
bookmark_border
പരപ്പനങ്ങാടി: ഉള്ളണത്ത് യുവ ക്ഷീരകർഷകരുടെ പശുവളർത്തൽ കേന്ദ്രത്തിന് കെട്ടിട നമ്പർ നൽകണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മും ജനകീയ മുന്നണി കൗൺസിലർമാരും നഗരസഭ സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന ജൂനിയർ സൂപ്രണ്ടിനെ ഉപരോധിച്ചു. ജെയ്സൽ ഉള്ളണമാണ് ഹൈകോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചത്. എന്നാൽ, വിധി വന്ന് ഒരു മാസമായിട്ടും നഗരസഭ നടപടിയെടുത്തില്ലെന്നും തന്നോട് കക്ഷിരാഷ്ട്രീയ പക തീർക്കുകയാെണന്നും ജെയ്സൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് സി.പി.എം നേതാവ് ടി. കാർത്തികേയൻ, ജനകീയ വികസന മുന്നണി ഉപാധ്യക്ഷൻ യാക്കൂബ് കെ. ആലുങ്ങൽ എന്നിവരുടെ നേതൃത്വത്തിൽ ജനകീയ മുന്നണി കൗൺസിലർമാർ സെക്രട്ടറിയുടെ ചാർജുള്ള പി.വി. ജസി മോളുടെ ചേംബറിലെത്തി വിധി നടപ്പാക്കാത്തതി​െൻറ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു. കോടതി വിധി നടപ്പാക്കുന്നതിന് തടസ്സമിെല്ലന്നും എന്നാൽ, ഔദ്യോഗിക കീഴ്വഴക്കങ്ങൾ പാലിക്കേണ്ടതുെണ്ടന്നും ജസി മോൾ പറഞ്ഞു. എന്നാൽ, ജൂനിയർ സൂപ്രണ്ട് ഇക്കാര്യം എഴുതിത്തരികയോ ഉത്തരവ് ഇപ്പോൾതന്നെ നടപ്പാക്കാൻ തയാറാവുകയോ വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുകയായിരുന്നു. ഓഫിസിനകത്ത് ബഹളം കനത്തതോടെ നഗരസഭ ചെയർപേഴ്സൻ ജമീല ടീച്ചർ പൊലീസിനെ വിളിച്ചുവരുത്തി. പ്രതിപക്ഷ കൗൺസിലർമാർ സെക്രട്ടറി ഇൻചാർജുമായി വാഗ്വാദം തുടർന്നു. പൊലീസും നഗരസഭ ആരോഗ്യ വിഭാഗം മേധാവി അബ്ദുൽ റഷീദും നടത്തിയ സമവായ നീക്കങ്ങൾക്കൊടുവിൽ പ്രശ്ന പരിഹാരത്തിന് ബുധനാഴ്ച വൈകീട്ട് വരെ സമയമനുവദിച്ച് പ്രതിഷേധക്കാർ പിരിഞ്ഞു പോയി. അതേസമയം, കോടതിവിധി നടപ്പാക്കാൻ ഒരു വൈമനസ്യവുമിെല്ലന്നും പശു വളർത്തൽ കേന്ദ്രത്തിനെതിരെ പ്രദേശവാസികളിൽ നിന്നുണ്ടായ പരാതി പരിശോധിക്കേണ്ടതുെണ്ടന്നും പദ്ധതിക്കായി ഉപയോഗപ്പെടുത്തിയ ഭൂമിയുടെ തരത്തെ കുറിച്ച് വില്ലേജ് അധികൃതരുടെ നിലപാടറിയണമെന്നും സെക്രട്ടറി ഇൻചാർജ് ജസി മോൾ 'മാധ്യമ'ത്തോട് പറഞ്ഞു. അതേസമയം, രാഷ്ട്രീയ പക തീർക്കുകയാെണന്ന പ്രചാരണം വസ്തുതാപരമെല്ലന്നും കോടതിവിധി നടപ്പാക്കേണ്ടത് സെക്രട്ടറിയുടെ ജോലിയാെണന്നും സ്ഥിരമായ സെക്രട്ടറിയുൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കാത്ത സർക്കാർ നടപടിയാണ് കാര്യങ്ങൾ യഥാസമയം നടപ്പാക്കാൻ തടസ്സമെന്നും നഗരസഭ അധ്യക്ഷ വി.വി. ജമീല ടീച്ചർ പറഞ്ഞു. പ്രതിപക്ഷ കക്ഷി നേതാവ് ദേവൻ ആലുങ്ങൽ, പ്രതിപക്ഷ കൗൺസിലർമാരായ കെ.പി.എം. കോയ, അശ്റഫ് ശിഫ, ഹനീഫ കൊടപ്പാളി, നൗഫൽ ഇല്യൻ, പഞ്ചാര ഷറഫു, സുഹാസ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. CAPTION പരപ്പനങ്ങാടി നഗരസഭ സെക്രട്ടറി ഇൻചാർജ് ജസിമോളെ പ്രതിപക്ഷ കൗൺസിലർമാരും സി.പി.എം, ജനകീയ മുന്നണി നേതാക്കളും ചേർന്ന് ഉപരോധിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story