Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2017 5:16 AM GMT Updated On
date_range 2017-09-27T10:46:50+05:30കേരളോത്സവം സമാപിച്ചു; മികച്ച ക്ലബ് എസ്.ഐ.ഒ സംവേദന വേദി
text_fieldsപറളി:- ആറ് ദിവസങ്ങളിലായി നടന്നു വന്ന പഞ്ചായത്ത്തല കേരളോത്സവം സമാപിച്ചു. കല - കായിക മത്സരങ്ങളിൽ എസ്.ഐ.ഒ സംവേദന വേദി ഒന്നാം സ്ഥാനവും കൂത്തുപറമ്പ് സ്ട്രൈകേഴ്സ് ക്ലബ് രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനം കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ഗിരിജ അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് കോഒാഡിനേറ്റർ ടി.എം. ശശി, ജില്ല പഞ്ചായത്തംഗം അഡ്വ. കെ. രാധിക, ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.സി. കിഷോർ കുമാർ, ബ്ലോക്ക് അംഗം ശഷിജ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.സി. കൃഷ്ണൻകുട്ടി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.പി. ഭാസ്കരൻ , കെ. പ്രസീത, പി. സുജിത, പഞ്ചായത്തംഗങ്ങളായ പി.എസ്. നാരായണൻകുട്ടി, പി.എസ്. ഷാജഹാൻ, വി. ഭവജൻ, വി. സുജിത എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.- സതീഷ് കുമാർ സ്വാഗതവും യൂത്ത് കോഒാഡിനേറ്റർ കെ.ആർ. രഘു നന്ദിയും പറഞ്ഞു. കോട്ടായിയിൽ കമ്യൂണിറ്റി കൗൺസലിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി കോട്ടായി:- സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിെൻറ നേതൃത്വത്തിൽ കോട്ടായിയിൽ കമ്യൂണിറ്റി കൗൺസലിങ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ബ്ലോക്ക് പ്രസിഡൻറ് പി. ഷേർളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. പ്രീത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ചെയർപേഴ്സൺ ലളിത ബി. മേനോൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രവീന്ദ്രൻ, പഞ്ചായത്ത് ചെയർമാൻമാരായ വി.കെ. സുരേന്ദ്രൻ, കെ. കുഞ്ഞിലക്ഷ്മി, പഞ്ചായത്തംഗങ്ങളായ ടി.എ. ബിന്ദു, വി.കെ. ജമീല, കുടുംബശ്രീ സെക്രട്ടറി ശശികുമാർ എന്നിവർ സംസാരിച്ചു. ഡി.എസ്. ചെയർപേഴ്സൺ എം.പി. ശ്രീദേവി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ. ഹരിദാസ് നന്ദിയും പറഞ്ഞു.
Next Story