Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2017 5:07 AM GMT Updated On
date_range 2017-09-27T10:37:48+05:30പുതിയ ഡോക്ടർ തസ്തിക; സർക്കാർ ആശുപത്രികൾക്ക് ആശ്വാസമായി ആർദ്രം
text_fieldsമഞ്ചേരി: ആർദ്രം പദ്ധതിയിൽ 266 ഡോക്ടർ തസ്തികകൾ സൃഷ്ടിച്ചത് സർക്കാർ ആശുപത്രികൾക്ക് ആശ്വാസമാകും. ജില്ല, ജനറൽ, താലൂക്ക് ആശുപത്രികളിലും കമ്യൂണിറ്റി ഹെൽത്ത് സെൻററുകളിലുമായാണ് പുതിയ തസ്തിക. ഡെപ്യൂട്ടി ഡയറക്ടർമാരായി മൂന്നു പേരെയും അസിസ്റ്റൻറ് ഡയറക്ടർമാരായി എട്ടു പേരെയും പുതുതായി നിയമിക്കും. 24 ഡോക്ടർമാരാണ് സൂപർ സ്പെഷാലിറ്റിയിൽ വരിക. സ്പെഷാലിറ്റിയിൽ ഫോറൻസിക് മെഡിസിനിൽ ഏഴും ഒാർത്തോപീഡിക്, അനസ്തേഷ്യ എന്നിവയിൽ ഒമ്പത് വീതവും റേഡിയോ ഡയഗ്നോസിസിൽ ഏഴും തസ്തികയാണ് പുതിയത്. റെസ്പിറേറ്ററി മെഡിസിനിൽ നാല്, ബ്ലഡ്ബാങ്ക് മൈക്രോബയോളജിയിൽ (പത്തോളജി) മൂന്ന്, ദന്തലിൽ അഞ്ച്, ശിശുരോഗ വിഭാഗത്തിൽ 21, ജനറൽ സർജറിയിൽ ഏഴ്, നേത്രരോഗ വിഭാഗത്തിൽ നാല്, ഫിസിക്കൽ മെഡിസിനിൽ മൂന്ന്, െസെക്യാട്രിയിൽ ഏഴ്, ഇ.എൻ.ടിയിൽ രണ്ട്, ഒ ആൻഡ് ജിയിൽ 18, ജനറൽ മെഡിസിനിൽ 26, കാഷ്വാലിറ്റി മെഡിക്കൽ ഒാഫിസർമാരായി 34 എന്നിങ്ങനെ 266 തസ്തികയാണ് ഡോക്ടർമാരുടേതായി സൃഷ്ടിച്ചത്. പാരാമെഡിക്കൽ വിഭാഗത്തിൽ ലാബ് ടെക്നീഷ്യൻ ആറ്, ഇ.സി.ജി ടെക്നീഷ്യൻ 36, ഡയാലിസിസ് ടെക്നീഷ്യൻ 68, ദന്തൽ മെക്കാനിക്ക് ഗ്രേഡ് രണ്ടിൽ 25, ദന്തൽ ഹൈജീനിസ്റ്റ് 12, ഫിസിയോ തെറപിസ്റ്റ് ആറ്, റേഡിയോഗ്രാഫർ ഗ്രേഡ് രണ്ട് 17, എക്സ്റേ അറ്റൻഡർ 16, ഹോസ്പിറ്റൽ അറ്റൻഡർ 40, മോർച്ചറി ടെക്നീഷ്യൻ ആറ്, മോർച്ചറി അറ്റൻഡർ അഞ്ച്, ഹോസ്പിറ്റൽ അറ്റൻറൻറ് ഗ്രേഡ് ഒന്ന് 20, മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ 18, മെഡിക്കൽ റെക്കോഡ് അറ്റൻഡർ 17, ഫാർമസിസ്റ്റ് സ്റ്റോർ കീപർ 15, ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് 30, ഒപ്റ്റോമെട്രിസ്റ്റ് ഏഴ് എന്നിങ്ങനെയും പുതിയ തസ്തിക നിലവിൽ വന്നു.
Next Story