Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനവരാത്രി സംഗീതോത്സവം

നവരാത്രി സംഗീതോത്സവം

text_fields
bookmark_border
പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്രത്തില്‍ സംഗീതോത്സവത്തി​െൻറ അഞ്ചാം ദിവസമായ തിങ്കളാഴ്ച കർണാടക സംഗീതജ്ഞൻ കലാമണ്ഡലം വാസുദേവന്‍ നമ്പീശന്‍ കാഞ്ഞങ്ങാട്‌ സംഗീത കച്ചേരി അവതരിപ്പിച്ചു. വയലിൻ സതീഷ്‌ വർമ എറണാകുളം, മൃദംഗം ചെങ്ങളം സിനേഷ് കുമാര്‍, ഘടം അനന്തകൃഷ്ണന്‍ കുറിച്ചിത്താനം എന്നിവര്‍ പക്കമേളം ഒരുക്കി. ചൊവ്വാഴ്ച വൈകീട്ട് കൃഷ്ണ കുമാര്‍ മഞ്ചേരി സംഗീതാര്‍ച്ചന നടത്തും. ക്ഷേത്രം ഭാരവാഹികളായ മറ്റത്തില്‍ രാധാകൃഷ്ണന്‍, കെ.പി. സുബ്രഹ്മണ്യൻ, ടി.കെ. സതീശന്‍, ചക്കനാത്ത് ശശികുമാര്‍, കരിമ്പില്‍ രാധാകൃഷ്ണന്‍, വി. രാജൻ എന്നിവര്‍ നേതൃത്വം നല്‍കി. ഫോട്ടോppm 4 പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിൽ കർണാടക സംഗീതജ്ഞൻ കലാമണ്ഡലം വാസുദേവന്‍ നമ്പീശന്‍ കച്ചേരി നടത്തുന്നു
Show Full Article
TAGS:LOCAL NEWS 
Next Story