Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2017 5:07 AM GMT Updated On
date_range 27 Sep 2017 5:07 AM GMTയൂനിറ്റ് സമ്മേളനം ----
text_fieldsbookmark_border
നിലമ്പൂര്‍: ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് യൂനിറ്റ് സമ്മേളനം നടത്തി. കെ.എസ്.ടി.എ ഹാളില്‍ മേഖല പ്രസിഡൻറ് ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് സി. ശശിധരന് അധ്യക്ഷനായി. ജില്ല വൈസ് പ്രസിഡൻറ് ടി. ഹോച്ചിമിന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല കമ്മിറ്റിയംഗം എന്‍. രാജഗോപാൽ, തോമസ്കോശി, രമേശ്, മനോജ്, യൂനിറ്റ് സെക്രട്ടറി വിവേക്, ട്രഷറര്‍ മകുന്ദന് ചാരുത, സജീവന് എന്നിവര്‍ സംസാരിച്ചു. നിലമ്പൂര്‍ ടൗണില്‍ റോഡ് ഗതാഗത യോഗ്യമാക്കുക എന്ന പ്രമേയവും അവതരിപ്പിച്ചു. ക്വിസ് മത്സരം ഇന്ന് -------------------------------നിലമ്പൂര്‍: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നിലമ്പൂര്‍ പീവീസ് മോഡല്‍ സ്കൂള്‍ ക്വിസ് മത്സരം നടത്തുന്നു. ബുധനാഴ്ച രാവിലെ ഒമ്പതിന് രജിസ്ട്രേഷന് തുടങ്ങും. രാജ്യാന്തര ക്വിസ് മാസ്റ്റര്‍ മേജർ ഡോ. ചന്ദ്രകാന്ത് മത്സരം നയിക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ പ്രസിഡൻറും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ കെ. ഉണ്ണികൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്യും. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് 20,000, 10,000, 5000 രൂപ വീതം സമ്മാനം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story