Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2017 5:00 AM GMT Updated On
date_range 2017-09-27T10:30:00+05:30500 കോടിയുടെ അനധികൃത സ്വത്ത്; ഇന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥൻ പിടിയിൽ
text_fields500 കോടിയുടെ അനധികൃത സ്വത്ത്; ഇന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥൻ പിടിയിൽ ബന്ധുവായ ഉദ്യോഗസ്ഥനും വൻതോതിൽ സ്വത്ത് വിജയവാഡ: ബുധനാഴ്ച സർവിസിൽനിന്ന് വിരമിക്കുന്ന ആന്ധ്ര മുനിസിപ്പൽ വകുപ്പിലെ സ്റ്റേറ്റ് ടൗൺ പ്ലാനിങ് ഡയറക്ടർ 500 കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായി. അഴിമതി നിരോധന ബ്യൂറോ നടത്തിയ പരിശോധനയിൽ ഗൊല്ല വെങ്കട്ട രഘുറാമി റെഡ്ഡിയാണ് കുടുങ്ങിയത്. ഇദ്ദേഹത്തിെൻറ വസതിയിലും വിശാഖപട്ടണം, തിരുപ്പതി, മഹാരാഷ്്ട്രയിലെ ഷിർദി എന്നിവിടങ്ങൾ ഉൾപ്പെടെ 15 സ്ഥലങ്ങളിലുമാണ് ഒരേസമയം പരിശോധന നടന്നത്. വിരമിക്കലിനോടനുബന്ധിച്ച് സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കും വിദേശത്ത് സർക്കാരം ഒരുക്കിയ റെഡ്ഡി, ഇതിൽ പെങ്കടുക്കുന്നവർക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ ഷിർദിയിൽ സായ് സൂരജ് കുഞ്ച് എന്ന ഹോട്ടലുണ്ട്. വിജയവാഡക്കടുത്ത് ഗണ്ണവാരമിൽ 300 ഏക്കർ ഭൂമിയാണുള്ളത്. റെഡ്ഡിയുടെ വീട്ടിൽനിന്ന് 50 ലക്ഷം രൂപ കണ്ടെടുത്തു. തിങ്കളാഴ്ച രാവിലെ ആരംഭിച്ച പരിശോധന ചൊവ്വാഴ്ച വൈകീട്ടും തുടർന്നു. 11 കിലോ സ്വർണവും വൈരക്കല്ല് പതിച്ച ആഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കണ്ടെത്തിയ അനധികൃത സ്വത്തുക്കളുടെ വിപണിമൂല്യം 500 കോടി കവിയുമെന്ന് എ.സി.ബി ഡയറക്ടർ ജനറൽ ആർ.പി. താക്കൂർ പറഞ്ഞു. റെഡ്ഡിയുടെ ബാങ്ക് ലോക്കറുകൾ തുറക്കാൻ നടപടി ആരംഭിച്ചു. ഒരു ലക്ഷത്തോളം രൂപയാണ് ഇദ്ദേഹത്തിെൻറ പ്രതിമാസ ശമ്പളം. അതേസമയം, റെഡ്ഡിയുടെ അടുത്ത ബന്ധുവും വിജയവാഡ മുനിസിപ്പൽ കോർപറേഷൻ എൻജിനീയറിങ് വിഭാഗം ജൂനിയർ ഒാഫിസറുമായ നല്ലൂരി െവങ്കട്ട ശിവപ്രസാദിെൻറ വസതിയിലും മറ്റും പരിശോധന നടത്തി വരവിൽ കവിഞ്ഞ സ്വത്തുക്കൾ കണ്ടെത്തി. ശിവപ്രസാദിെൻറ ഭാര്യ ഗായത്രി, റെഡ്ഡിയുടെ ബിനാമിയാണെന്ന് വ്യക്തമായി. ഇവരിൽനിന്ന് നിരവധി പ്രോമിസറി നോട്ടുകളും സ്വർണാഭരണങ്ങളും സ്വർണത്തിൽ പണിത വിഗ്രഹങ്ങളും മറ്റും പിടിച്ചെടുത്തു. റെഡ്ഡിക്കുവേണ്ടി എട്ടുപേരാണ് സ്വത്തുക്കൾ കൈവശം വെച്ചിരിക്കുന്നത്. രണ്ട് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുടെയും ബിനാമികളുടെയും പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതിെൻറ നിരവധി രേഖകൾ പിടികൂടി. ബിനാമി കമ്പനികളെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
Next Story