Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൗദിയിൽ സ്​ത്രീകൾക്ക്​ ...

സൗദിയിൽ സ്​ത്രീകൾക്ക്​ ഡ്രൈവിങ്​ ലൈസൻസ്​: ഉത്തരവ്​ ഇറങ്ങി

text_fields
bookmark_border
സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ്: ഉത്തരവ് ഇറങ്ങി ജിദ്ദ: ഏറെകാലത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സൗദി അറേബ്യയിൽ സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ്. ചൊവ്വാഴ്ച രാത്രിയാണ് രാജ്യത്തി​െൻറ ചരിത്രത്തിൽ നിർണായകമാകുന്ന തീരുമാനം രാജകീയ ഉത്തരവിലൂടെ പുറത്തിറങ്ങിയത്. ഇതി​െൻറ അടിസ്ഥാനത്തിൽ, വനിതകൾക്ക് ലൈസൻസ് അനുവദിക്കുന്നത് സംബന്ധിച്ച് 30 ദിവസത്തിനകം വിവിധ മന്ത്രാലയങ്ങൾ റിപോർട്ട് തയാറാക്കും. അടുത്ത വർഷം ജൂൺ ആകുേമ്പാഴേക്കും ലൈസൻസുകൾ ലഭ്യമാക്കാൻ തുടങ്ങും. സൽമാൻ രാജാവ് അധികാരത്തിൽ വന്നതോടെ നടപ്പാക്കിയ ഉദാര നയങ്ങളുടെ ഭാഗമായി, ലോകത്ത് സ്ത്രീകൾക്ക് വാഹനം ഒാടിക്കാൻ അനുമതിയില്ലാത്ത ഏക രാജ്യമായ സൗദിയിൽ ലൈസൻസ് അനുവദിക്കുമെന്ന് നേരത്തെ റിപോർട്ടുണ്ടായിരുന്നു. ഇക്കാര്യത്തിൽ പലതവണയുണ്ടായ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ചൊവ്വാഴ്ച വൈകി ഉത്തരവ് ഇറങ്ങിയത്. സൽമാൻ രാജാവി​െൻറ നടപടി അമേരിക്കൻ വിദേശകാര്യ വകുപ്പ് സ്വാഗതം ചെയ്യുകയും ചരിത്രപരമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അതേസമയം, സ്ത്രീകൾ വാഹനം ഒാടിക്കാൻ തുടങ്ങുന്നത് മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ ഹൗസ് ഡ്രൈവർമാരെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story