Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2017 5:13 AM GMT Updated On
date_range 24 Sep 2017 5:13 AM GMTയു.ഡി.എഫ് നഗരസഭ കാര്യാലയം ഉപരോധിക്കും
text_fieldsbookmark_border
പൊന്നാനി: നഗരസഭ ചെയർമാനും സെക്രട്ടറിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ പൊന്നാനി നഗരസഭ കാര്യാലയം ഉപരോധിക്കുമെന്ന് യു.ഡി.എഫ്. നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നഞ്ചഭൂമി നികത്താൻ സെക്രട്ടറി അനുമതി നൽകിയ സംഭവത്തിൽ യു.ഡി.എഫിെൻറ യുവജന സംഘടനകളും പ്രതിപക്ഷ കൗൺസിലർമാരും സമരത്തിലാണ്. ഈ സമരം യു.ഡി.എഫ് ഏറ്റെടുക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. 25ന് തിങ്കളാഴ്ച രാവിലെ 10ന് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് കോൺഗ്രസ് പ്രവർത്തകരും പൊന്നാനി പൊലീസ് സ്റ്റേഷൻ പരിസരത്ത്നിന്ന് മുസ്ലിം ലീഗ് പ്രവർത്തകരും പ്രകടനമായി എത്തി നഗരസഭ കാര്യാലയം വളയും. ഉപരോധ സമരം എം. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ വി.പി. ഹുസൈൻകോയ തങ്ങൾ, എം. അബ്ദുല്ലത്തീഫ്, സി. ജോസഫ്, സി-. ഗംഗാധരൻ, എം.പി. നിസാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story