Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബിൽഡേഴ്‌സ് ഉടമക്കെതിരെ...

ബിൽഡേഴ്‌സ് ഉടമക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

text_fields
bookmark_border
ഒറ്റപ്പാലം: അനധികൃത നിർമാണം ചൂണ്ടിക്കാട്ടിയതി​െൻറ പേരിൽ തനിക്കെതിരെ ഒരു ബിൽഡേഴ്‌സ് ഉടമ പ്രാദേശിക ചാനലിലൂടെ സാമ്പത്തിക അഴിമതിയാരോപണം നടത്തിയ സാഹചര്യത്തിൽ ചാനലിനും ബിൽഡേഴ്‌സ് ഉടമക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബി. ശശികുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഭവം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു. കരഭൂമിയല്ലാതിരുന്ന 55 സ​െൻറ് സ്ഥലം നാലുപേരുടെ പേരിലാണ് 2002ൽ കെ.എൽ.യു അനുവദിച്ചത്. പിന്നീട് ഇത് പരിവർത്തനം നടത്താതെയും ബി.ടി.ആറിൽ ഉൾപ്പെടുത്താതെയും 2012ൽ വല്ലപ്പുഴ സ്വദേശിക്ക് വിൽക്കുകയും പിന്നീട് ബിൽഡേഴ്‌സ് ഉടമയെ പാർട്ണറാക്കി മൂന്നുനില കെട്ടിടം പണിയാൻ അപേക്ഷിക്കുകയും ചെയ്തു. ബിൽഡേഴ്‌സ് ഉടമയുടെ പേരിൽ ഇതിന് പെർമിറ്റ് അനുവദിച്ചു. കെ.എൽ.യു കൈമാറ്റം ചെയ്യാതെ മറ്റൊരു വ്യക്തിക്ക് കെട്ടിടം പണിയാൻ പെർമിറ്റ് അനുവദിച്ച നടപടി നിയമലംഘനമാണ്. മൂന്നുനിലക്ക് പെർമിറ്റെടുത്ത ഇയാൾ അഞ്ചുനിലയാണ് നിർമിച്ചതെന്നും ഇതിനായി ഹാജരാക്കിയ ഫയർഫോഴ്‌സി​െൻറ എൻ.ഒ.സി വ്യാജമാണെന്നും ശശികുമാർ ആരോപിച്ചു. നഗരസഭയിലെ രണ്ട് കൗൺസിലർമാർ കെട്ടിടനിർമാണാനുമതി പുതുക്കുന്നത് സംബന്ധിച്ച ഫയൽ ഒന്നരവർഷത്തോളം തടഞ്ഞുവെച്ചതായും ഇതിനായി ലക്ഷങ്ങൾ ചോദിച്ചതായും ഉടമ ചാനലിൽ ആരോപിച്ചിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ചാണ് അനുകൂലവിധി സമ്പാദിക്കാനായതെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ, കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ വിധി സമ്പാദിച്ചതെന്നും ഇത് സാധൂകരിക്കുന്ന രേഖകൾ വിവരാവകാശ നിയമപ്രകാരം നേടിയതായും ശശികുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story